ലോൺ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ രണ്ടുപേർ പിടിയിൽ

 ലോൺ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ രണ്ടുപേർ പിടിയിൽ
Mar 12, 2026 01:52 PM | By Editor

പത്തനംതിട്ട : സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുവാൻ ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പത്തനംതിട്ടയിലും പരിസരപ്രദേശങ്ങളിലും ഉള്ള നിരവധി ആളുകളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാംപ്രതി കോന്നി കൊക്കാത്തോട് സ്വദേശി അനിൽവിലാസം വീട്ടിൽ അനിൽകുമാർ (52), രണ്ടാംപ്രതി മാവേലിക്കര കുന്നം സ്വദേശി തഴക്കര എന്ന സ്ഥലത്ത് യാദേഷ് ഭവനം വീട്ടിൽ രാജേഷ് നാഥ് (47) എന്നിവരാണ് പിടിയിലായത്.

ന്നാം പ്രതിയുടെ ഉടമസ്ഥതയിൽ ' അച്ചൂസ് വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ' എന്ന പേരിൽ സ്വയംതൊഴിൽ സംരംഭങ്ങൾക്കായി ലോൺ തരപ്പെടുത്തി കൊടുക്കുന്ന സ്ഥാപനമുണ്ട് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി ആളുകളുടെ കയ്യിൽ നിന്ന് ഇവർ ചെറുതും വലുതുമായ തുകകളായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു. പരാതിക്കാരുടെ എണ്ണം കൂടിയതോടെ പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അന്വേഷിച്ചു വരികയായിരുന്നു. ചെക്കുകളിൽ കൃത്രിമം കാട്ടിയും , സഹകരണ ബാങ്കുകളുടേത് ഉൾപ്പെടെ ഒപ്പും സീലും വ്യാജമായി നിർമ്മിച്ചും ആണ് ഇവർ തട്ടിപ്പ് നടത്തിയത്.

ഒന്നാം പ്രതിക്കെതിരെ പത്തനംതിട്ട കോട്ടയം ജില്ലകളിൽ സമാനമായ നിരവധി കേസുകൾ ഉണ്ട്. ഇൻസ്പെക്ടർ SHO അരുൺ G യുടെ നേതൃത്വത്തിൽSI മാരായ അലോഷ്യസ് A , ബിനു മോഹൻ , SCPO മാരായ രാജീവ് കൃഷ്ണൻ , അൽസാം , CPO മാരായ , അനന്തു , കൃഷ്ണൻകുട്ടി , അരുൺ എസ് പിള്ള , അനൂപ് T എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Pathanamthitta

Related Stories
എം.ഡി.എം.എയുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

Mar 12, 2026 03:17 PM

എം.ഡി.എം.എയുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

എം.ഡി.എം.എയുമായി അന്തർ സംസ്ഥാന തൊഴിലാളി...

Read More >>
 കോന്നി മെഡിക്കൽ കോളജിൽ വിചിത്ര നോട്ടീസ്, ഒട്ടിച്ചത് സർജറി വിഭാഗം മേധാവി;  ശസ്ത്രക്രിയക്ക് പരിചയ സമ്പന്നരായ ജീവനക്കാരില്ല, പെയിന്റിൽനിന്ന് അണുബാധയുണ്ടാകാൻ സാധ്യത,

Mar 12, 2026 01:24 PM

കോന്നി മെഡിക്കൽ കോളജിൽ വിചിത്ര നോട്ടീസ്, ഒട്ടിച്ചത് സർജറി വിഭാഗം മേധാവി; ശസ്ത്രക്രിയക്ക് പരിചയ സമ്പന്നരായ ജീവനക്കാരില്ല, പെയിന്റിൽനിന്ന് അണുബാധയുണ്ടാകാൻ സാധ്യത,

കോന്നി മെഡിക്കൽ കോളജിൽ വിചിത്ര നോട്ടീസ്, ഒട്ടിച്ചത് സർജറി വിഭാഗം മേധാവി; ‘‘ശസ്ത്രക്രിയക്ക് പരിചയ സമ്പന്നരായ ജീവനക്കാരില്ല, പെയിന്റിൽനിന്ന്...

Read More >>
 ജില്ലാതല ജാഗ്രതാസമിതി ശില്‍പശാല

Mar 10, 2026 10:07 AM

ജില്ലാതല ജാഗ്രതാസമിതി ശില്‍പശാല

ജില്ലാതല ജാഗ്രതാസമിതി...

Read More >>
‘ഉദ്ഘാടന മാമാങ്കം’ ആരോപണങ്ങൾക്കിടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം വീണ്ടും മാറ്റിവച്ചു

Mar 9, 2026 02:13 PM

‘ഉദ്ഘാടന മാമാങ്കം’ ആരോപണങ്ങൾക്കിടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം വീണ്ടും മാറ്റിവച്ചു

‘ഉദ്ഘാടന മാമാങ്കം’ ആരോപണങ്ങൾക്കിടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം വീണ്ടും...

Read More >>
 അടൂർ വൈ.ഡബ്ല്യു.സി.എ. വനിതാ ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു.

Mar 9, 2026 11:06 AM

അടൂർ വൈ.ഡബ്ല്യു.സി.എ. വനിതാ ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു.

അടൂർ വൈ.ഡബ്ല്യു.സി.എ. വനിതാ ദിനാഘോഷവും കുടുംബസംഗമവും...

Read More >>
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച വ്യാജ പാസ്റ്റർ പിടിയിൽ - . യുവതിയുടെ 16 ലക്ഷം രൂപയും അടിച്ചു മാറ്റി

Mar 9, 2026 10:06 AM

വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച വ്യാജ പാസ്റ്റർ പിടിയിൽ - . യുവതിയുടെ 16 ലക്ഷം രൂപയും അടിച്ചു മാറ്റി

വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച വ്യാജ പാസ്റ്റർ പിടിയിൽ - യുവതിയുടെ 16 ലക്ഷം രൂപയും അടിച്ചു...

Read More >>
Top Stories