പെരുനാട്: മുപ്പത് ഗ്രാം എം.ഡി.എം.എയുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. വടശ്ശേരിക്കര പെരുനാട് മുതലായ ഭാഗങ്ങളിൽ കഞ്ചാവ്, എം.ഡി.എം.എ പോലുള്ള ലഹരി മരുന്നുകളുടെ ഉപയോഗവും വ്യാപാരവും നടക്കുന്നുവെന്ന് ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല ഡാൻസാഫ് ടീമും പെരുനാട് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പശ്ചിമബംഗാൾ 24 പർഗാനാസ് ഹബ്ര നോർത്തിൽ നിന്നുള്ള ബുദ്ധദേബ് ബിശ്വാസ് (28) പിടിയിലായത്.
പെരുനാട് ഇൻസ്പെക്ടർ എസ്.എച്.ഒ വിഷ്ണു നർക്കോട്ടിക് സെൽ എസ്.ഐ മുജീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Pathanamthitta
