ഇന്ധന വിലവർധനവിനെതിരേ സി.ഐ.ടി.യു. പ്രതിഷേധം
പത്തനംതിട്ട : ദൈനംദിനമുള്ള ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു. ആറന്മുള മണ്ഡലം കമ്മിറ്റി പത്തനംതിട്ട ഹെഡ് പോസ്റ്റ് ആഫീസ് മാർച്ചും ധർണയും നടത്തി.
പത്തനംതിട്ട നഗരത്തിലൂടെ വാഹനങ്ങൾകെട്ടി വലിച്ചും പാചക വാതക സിലൻഡറുകൾ ചുമന്നുമാണ് തൊഴിലാളികൾ മാർച്ചിൽ പങ്കെടുത്തത്. സി.ഐ.ടി.യു. ദേശീയ കൗൺസിൽ അംഗം ബൈജു ഓമല്ലൂർ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ജില്ലാ ഭാരവാഹികളായ എം.വി. സഞ്ജു, എൻ. സജി കുമാർ, ശ്യാമ ശിവൻ, സക്കീർ അലങ്കാരത്ത്, മിനി രവീന്ദ്രൻ, ജി. ഗിരീഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.വി. സ്റ്റാലിൻ, ടി.പി. രാജേന്ദ്രൻ, അനിൽ കുറ്റ്യാടി, ജി. അജയകുമാർ, എം.ജെ. രവി, പ്രസന്നാ ബാബു എന്നിവർ പ്രസംഗിച്ചു.
ഇ.കെ. ബേബി, റോയി നാരകത്തിനാൽ, ബിന്ദു, പി.ജി. പ്രസാദ്, പി.കെ. സുശീല, എം. ശ്രീനിവാസൻ, നൗഷാദ്, സിജോ വർഗീസ്, റെജി, കെ.വൈ. ബേബി, അലി, അബ്ദുൾ മനാഫ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
citu



