പത്തനംതിട്ടയിൽ അഞ്ചിരട്ടി മഴ; വരും മണിക്കൂറുകളിലും പ്രളയസമാനമായ കനത്ത ജാഗ്രത!

 പത്തനംതിട്ടയിൽ അഞ്ചിരട്ടി മഴ; വരും മണിക്കൂറുകളിലും പ്രളയസമാനമായ കനത്ത ജാഗ്രത!
Aug 4, 2026 10:42 AM | By Editor

കേരളത്തിൽ വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് അസാധാരണമായ മഴയാണ് പെയ്യുന്നത്. പത്തനംതിട്ട ജില്ലയിൽ മാത്രം സാധാരണ ലഭിക്കേണ്ടതിനേക്കാൾ അഞ്ചിരട്ടിയിലധികം മഴയാണ് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പത്തനംതിട്ടയിൽ സാധാരണയേക്കാൾ 533 ശതമാനം അധിക മഴയാണ് പെയ്തിറങ്ങിയത്. സാധാരണയായി ഈ സമയത്ത് 40 മില്ലി ലിറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത്, ഇത്തവണ പെയ്തത് 253 മില്ലി മീറ്റർ മഴയാണ്. പത്തനംതിട്ടയ്ക്ക് പുറമെ മറ്റ് ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴയാണ് രേഖപ്പെടുത്തിയത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം:

ആലപ്പുഴയിൽ സാധാരണ 41 ശതമാനം മഴ ലഭിക്കേണ്ട സ്ഥാനത്ത് 126.3 ശതമാനം മഴ പെയ്തു.

കണ്ണൂരിൽ 74 ശതമാനം വേണ്ടിടത്ത് പെയ്തത് 227 ശതമാനമാണ്.

എറണാകുളത്ത് 52.6 ശതമാനം ലഭിക്കേണ്ട സമയത്ത് 169 ശതമാനം മഴയും രേഖപ്പെടുത്തി.

വരും മണിക്കൂറുകളിലും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിലും തീരദേശങ്ങളിലും അതീവ ജാഗ്രത പുലർത്താൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Pathanamthitta Rain

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories