യുഎഇയിൽ സ്കൂൾ തുറക്കാനിരിക്കെ കുതിച്ചുയർന്ന് വിമാനനിരക്ക്; 34,000 കടന്ന് ‘വിമാനക്കൊള്ള’..

യുഎഇയിൽ സ്കൂൾ തുറക്കാനിരിക്കെ കുതിച്ചുയർന്ന് വിമാനനിരക്ക്; 34,000 കടന്ന് ‘വിമാനക്കൊള്ള’..
Aug 10, 2024 12:12 PM | By Editor

ഒന്നിലധികം സ്റ്റോപ്പുള്ള വിമാനങ്ങളിലും രക്ഷയില്ല.

നിരക്ക് 1000 ദിർഹത്തിന് മുകളി‍ൽ.

മധ്യവേനലവധിക്കു ശേഷം രാജ്യത്തു സ്കൂളുകൾ തുറക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ, കേരളത്തിൽ നിന്നുള്ള വിമാനനിരക്ക് കുത്തനെ ഉയർന്നു. ഈ മാസം15 മുതൽ 1500 ദിർഹത്തിനു (34,000 രൂപ) മുകളിലാണ് നേരിട്ടുള്ള വിമാനങ്ങളുടെ നിരക്ക്.

ഒന്നിലധികം സ്റ്റോപ്പുകളുള്ള, 8 മുതൽ 12 മണിക്കൂർ വരെ സമയമെടുത്തുള്ള സർവീസിന് 1000 ദിർഹത്തിനു (22,270 രൂപ) മുകളിലാണ് നിരക്ക്. ഇതോടെ, കുടുംബത്തോടൊപ്പം നാട്ടിൽപോയ പ്രവാസികൾക്ക് മടക്കയാത്ര ദുഷ്കരമായി. 4 അംഗ കുടുംബത്തിനു കേരളത്തിൽ നിന്നു യുഎഇയിൽ എത്തണമെങ്കിൽ 6000 ദിർഹത്തിലധികം (1.36 ലക്ഷം രൂപ) മുടക്കേണ്ട അവസ്ഥയാണ്.

എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് പോലുള്ളവയുടെ വിമാനങ്ങളിലെ നിരക്കാണിത്. എമിറേറ്റ്സ് അടക്കമുള്ള വിദേശ വിമാനക്കമ്പനികളുടെ ടിക്കറ്റിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. 15ന് കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സിലെ ടിക്കറ്റ് നിരക്ക് 1.14 ലക്ഷം രൂപയാണ് (5020 ദിർഹം). നാലംഗ എമിറേറ്റ്സിൽ വരണമെങ്കിൽ 4.5 ലക്ഷം രൂപ മുടക്കണം.ലീവ് തീരുന്നതിനകം തിരികെ എത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന സാഹചര്യമുള്ളവർ കുട്ടികളെ നാട്ടിൽ നിർത്തി ഒറ്റയ്ക്കു മടങ്ങും.

പിന്നീട്, സെപ്റ്റംബർ ആദ്യ ആഴ്ചകളിലായി കുടുംബത്തെ തിരികെയെത്തിക്കാനാണ് തീരുമാനം. കുട്ടികൾക്ക് രണ്ടാഴ്ചത്തെ ക്ലാസ് നഷ്പ്പെടുമെന്ന പ്രശ്നമുണ്ടെങ്കിലും ടിക്കറ്റ് നിരക്കിനു മുന്നിൽ കീഴടങ്ങുകയല്ലാതെ പ്രവാസികൾക്ക് മറ്റു മാർഗമില്ല. കുടുംബവുമായി എത്തണമെന്നു കരുതുന്നവർ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും ലോണെടുത്തും ടിക്കറ്റ് വാങ്ങുകയാണ്. മിക്കവർക്കും നാട്ടിലേക്കു പോകാനും ഇത്രയും പണം മുടക്കേണ്ടി വന്നിരുന്നു. ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയും മങ്ങി.

Air fares soar as schools open in UAE; 'Hijacking' crossed 34,000.

Related Stories
സൗദി എം ഒ എച്ചില്‍ സ്റ്റാഫ്നഴ്സ് (വനിതകള്‍) ഒഴിവുകൾ;  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

Nov 21, 2024 11:54 AM

സൗദി എം ഒ എച്ചില്‍ സ്റ്റാഫ്നഴ്സ് (വനിതകള്‍) ഒഴിവുകൾ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദി എം ഒ എച്ചില്‍ സ്റ്റാഫ്നഴ്സ് (വനിതകള്‍) ഒഴിവുകൾ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം...

Read More >>
സ്വർണം: ഒറ്റദിവസത്തിൽ 3 ദിർഹത്തിന്റെ വർധന.

Aug 14, 2024 12:01 PM

സ്വർണം: ഒറ്റദിവസത്തിൽ 3 ദിർഹത്തിന്റെ വർധന.

സ്വർണം: ഒറ്റദിവസത്തിൽ 3 ദിർഹത്തിന്റെ വർധന....

Read More >>
പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി സെപ്റ്റംബർ ഒന്ന് മുതൽ ഒമാൻ നിരോധിക്കും

Aug 7, 2024 11:17 AM

പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി സെപ്റ്റംബർ ഒന്ന് മുതൽ ഒമാൻ നിരോധിക്കും

പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി സെപ്റ്റംബർ ഒന്ന് മുതൽ ഒമാൻ...

Read More >>
 കുവൈറ്റ് ദുരന്തം, മരിച്ചവരുടെ കുടുംബങ്ങൾക്ക്  12.5 ലക്ഷം രൂപ നൽകുമെന്ന് കുവൈറ്റ് സർക്കാർ

Jun 19, 2024 12:06 PM

കുവൈറ്റ് ദുരന്തം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 12.5 ലക്ഷം രൂപ നൽകുമെന്ന് കുവൈറ്റ് സർക്കാർ

കുവൈറ്റ് ദുരന്തം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 12.5 ലക്ഷം രൂപ നൽകുമെന്ന് കുവൈറ്റ്...

Read More >>
കുവൈറ്റ് തീ പിടുത്തം ; രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ വീടുകളിലെത്തിക്കും.

Jun 14, 2024 11:24 AM

കുവൈറ്റ് തീ പിടുത്തം ; രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ വീടുകളിലെത്തിക്കും.

കുവൈറ്റ് തീ പിടുത്തം ; രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ വീടുകളിലെത്തിക്കും....

Read More >>
ഗള്‍ഫിലേക്കുള്ള 'ഷെന്‍ഗെന്‍' വീസ; ഇനി ഈസിയായി പറക്കാം 6 രാജ്യങ്ങളിലേക്ക്

May 18, 2024 02:56 PM

ഗള്‍ഫിലേക്കുള്ള 'ഷെന്‍ഗെന്‍' വീസ; ഇനി ഈസിയായി പറക്കാം 6 രാജ്യങ്ങളിലേക്ക്

ഗള്‍ഫിലേക്കുള്ള 'ഷെന്‍ഗെന്‍' വീസയ്ക്ക് പേരിട്ടു; ഇനി പറക്കാം 6 രാജ്യങ്ങളിലേക്ക് ഈസിയായി ...

Read More >>
Top Stories