വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 16 പൈസ വര്‍ധിക്കും, നിരക്ക് വര്‍ധന വ്യാഴഴിച്ച മുതൽ

വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 16 പൈസ വര്‍ധിക്കും, നിരക്ക് വര്‍ധന വ്യാഴഴിച്ച മുതൽ
Dec 7, 2024 10:20 AM | By Editor

വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 16 പൈസ വര്‍ധിക്കും, നിരക്ക് വര്‍ധന വ്യാഴഴിച്ച മുതൽ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. പിണറായി സർക്കാർ അധികാരത്തില്‍ എത്തിയതിന് ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയർത്തിയിരിക്കുന്നത്.

4.45 ശതമാനത്തിന്റെ (37 പൈസയുടെ) വർധനവാണ് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടത്. പുതിയ നിരക്ക് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരെ നിരക്ക് വർധനവ് ബാധിക്കില്ലെന്നാണ് കെ.എസ്.ഇ.ബി. അറിയിച്ചിരിക്കുന്നത്. 2024-25 സാമ്ബത്തിക വർഷത്തില്‍ 16 പൈസയും 2025-26 വർഷത്തില്‍ 12 പൈസയും വർധിപ്പിക്കുമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അറിയിച്ചിരിക്കുന്നത്. എന്നാല്‍, 2026-27 സാമ്ബത്തിക വർഷത്തില്‍ നിരക്ക് വർധിപ്പിക്കില്ലെന്നുമാണ് റിപ്പോർട്ട്.

ഇലക്‌ട്രിസിറ്റി ബില്ലിലെ ഫിക്സഡ് ചാർജില്‍ കഴിഞ്ഞ വർഷം വർധനവ് വരുത്തിയിരുന്നു. എന്നാല്‍, ഈ വർഷം ഇതില്‍ മാറ്റം വരുത്തുന്നില്ലെന്നാണ് വിവരം. ഇതിനുപുറമെ, ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ യൂണിറ്റിന് 10 പൈസ നിരക്കില്‍ സമ്മർ താരിഫ് ഏർപ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചില്ല.

കൃഷിയാവശ്യത്തിനുള്ള വൈദ്യുതി ഉപയോഗത്തിന് യൂണിറ്റിന് അഞ്ച് പൈസയുടെ വർധനവും വരുത്തിയിട്ടുണ്ട്. അഞ്ചുലക്ഷം ആളുകളെയാണ് ഈ നിരക്കുവർധനവ് ബാധിക്കുകയെന്നാണ് വിലയിരുത്തലുകള്‍. ഡിസംബർ അഞ്ചാം തിയതി മുതലാണ് പുതിയ നിരക്കിന് പ്രാബല്യമെന്നും വാർത്ത കുറിപ്പില്‍ അറിയിച്ചു.

electricity

Related Stories
2024 ക്രിസ്മസിന് കേരളം 152.06 കോടിയുടെ മദ്യമാണ്  വിറ്റഴിച്ചത്.

Dec 27, 2024 03:01 PM

2024 ക്രിസ്മസിന് കേരളം 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.

2024 ക്രിസ്മസിന് കേരളം 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്....

Read More >>
മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനായ പ്രശാന്തിന് കഴിഞ്ഞില്ല; മരിച്ച നവീന്‍ ബാബുവിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്,

Dec 26, 2024 10:46 AM

മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനായ പ്രശാന്തിന് കഴിഞ്ഞില്ല; മരിച്ച നവീന്‍ ബാബുവിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്,

മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനായ പ്രശാന്തിന് കഴിഞ്ഞില്ല; മരിച്ച നവീന്‍ ബാബുവിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്,...

Read More >>
 കഥയുടെ പെരുന്തച്ചന്‍  എം ടി വാസുദേവൻ നായർ വിടവാങ്ങി;

Dec 26, 2024 10:19 AM

കഥയുടെ പെരുന്തച്ചന്‍ എം ടി വാസുദേവൻ നായർ വിടവാങ്ങി;

മലയാളത്തിന്‍റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു....

Read More >>
 പരസ്യത്തിന് ഡോക്ടർമാരുടെ ചിത്രം വേണ്ട ..മെഡിക്കൽ കൗൺസിൽ

Dec 20, 2024 03:19 PM

പരസ്യത്തിന് ഡോക്ടർമാരുടെ ചിത്രം വേണ്ട ..മെഡിക്കൽ കൗൺസിൽ

പരസ്യത്തിന് ഡോക്ടർമാരുടെ ചിത്രം വേണ്ട ..മെഡിക്കൽ കൗൺസിൽ...

Read More >>
ചോദ്യപേപ്പര്‍ ചോര്‍ച്ച ക്രൈംബ്രാഞ്ച് അന്വേഷിക്കും....ഉത്തരവിട്ട് ഡിജിപി...

Dec 16, 2024 02:14 PM

ചോദ്യപേപ്പര്‍ ചോര്‍ച്ച ക്രൈംബ്രാഞ്ച് അന്വേഷിക്കും....ഉത്തരവിട്ട് ഡിജിപി...

ചോദ്യപേപ്പര്‍ ചോര്‍ച്ച ക്രൈംബ്രാഞ്ച് അന്വേഷിക്കും...ഉത്തരവിട്ട്...

Read More >>
പത്തനംതിട്ട മുറിഞ്ഞികലിൽ കാറും ബസും കൂട്ടിയിടിച്ചു, ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം_

Dec 16, 2024 12:19 PM

പത്തനംതിട്ട മുറിഞ്ഞികലിൽ കാറും ബസും കൂട്ടിയിടിച്ചു, ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം_

പത്തനംതിട്ട മുറിഞ്ഞികലിൽ കാറും ബസും കൂട്ടിയിടിച്ചു, ഒരു കുടുംബത്തിലെ നാല് പേർക്ക്...

Read More >>
Top Stories