റോഡില്‍ റീല്‍സ് വേണ്ട; കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

റോഡില്‍ റീല്‍സ് വേണ്ട; കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
Dec 12, 2024 12:32 PM | By Editor

ഗതാഗത നിയമങ്ങള്‍ നഗ്‌നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടയില്‍ വീഡിയോഗ്രാഫര്‍ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയതി.

സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് 4 ആഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട് ബീച്ചില്‍ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി കോഴിക്കോട് പോലീസ് കമ്മീഷണര്‍ 4 ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ജനുവരി 30ന് രാവിലെ 10.30ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

ഇത്തരം സംഭവങ്ങള്‍ മത്സരഓട്ടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പുറമേ മറ്റ് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാണെന്ന് ഉത്തരവില്‍ പറഞ്ഞു.

സമൂഹമാധ്യമത്തില്‍ ജനപ്രീതിയുണ്ടാക്കാന്‍ അപകടകരമായ നിലയില്‍ റീലുകള്‍ ചിത്രീകരിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

ഇത്തരം ചിത്രീകരണങ്ങള്‍ക്കായി ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തി അപകടരമായി വാഹനം ഓടിക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുന്നു.

മത്സര ഓട്ടങ്ങള്‍ക്കായുള്ള മൈതാനമായി പൊതുനിരത്തുകളെ മാറ്റുന്ന വര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അഡ്വ.വി.ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് ഇടപെടല്‍.

commision

Related Stories
2024 ക്രിസ്മസിന് കേരളം 152.06 കോടിയുടെ മദ്യമാണ്  വിറ്റഴിച്ചത്.

Dec 27, 2024 03:01 PM

2024 ക്രിസ്മസിന് കേരളം 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.

2024 ക്രിസ്മസിന് കേരളം 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്....

Read More >>
മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനായ പ്രശാന്തിന് കഴിഞ്ഞില്ല; മരിച്ച നവീന്‍ ബാബുവിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്,

Dec 26, 2024 10:46 AM

മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനായ പ്രശാന്തിന് കഴിഞ്ഞില്ല; മരിച്ച നവീന്‍ ബാബുവിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്,

മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനായ പ്രശാന്തിന് കഴിഞ്ഞില്ല; മരിച്ച നവീന്‍ ബാബുവിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്,...

Read More >>
 കഥയുടെ പെരുന്തച്ചന്‍  എം ടി വാസുദേവൻ നായർ വിടവാങ്ങി;

Dec 26, 2024 10:19 AM

കഥയുടെ പെരുന്തച്ചന്‍ എം ടി വാസുദേവൻ നായർ വിടവാങ്ങി;

മലയാളത്തിന്‍റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു....

Read More >>
 പരസ്യത്തിന് ഡോക്ടർമാരുടെ ചിത്രം വേണ്ട ..മെഡിക്കൽ കൗൺസിൽ

Dec 20, 2024 03:19 PM

പരസ്യത്തിന് ഡോക്ടർമാരുടെ ചിത്രം വേണ്ട ..മെഡിക്കൽ കൗൺസിൽ

പരസ്യത്തിന് ഡോക്ടർമാരുടെ ചിത്രം വേണ്ട ..മെഡിക്കൽ കൗൺസിൽ...

Read More >>
ചോദ്യപേപ്പര്‍ ചോര്‍ച്ച ക്രൈംബ്രാഞ്ച് അന്വേഷിക്കും....ഉത്തരവിട്ട് ഡിജിപി...

Dec 16, 2024 02:14 PM

ചോദ്യപേപ്പര്‍ ചോര്‍ച്ച ക്രൈംബ്രാഞ്ച് അന്വേഷിക്കും....ഉത്തരവിട്ട് ഡിജിപി...

ചോദ്യപേപ്പര്‍ ചോര്‍ച്ച ക്രൈംബ്രാഞ്ച് അന്വേഷിക്കും...ഉത്തരവിട്ട്...

Read More >>
പത്തനംതിട്ട മുറിഞ്ഞികലിൽ കാറും ബസും കൂട്ടിയിടിച്ചു, ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം_

Dec 16, 2024 12:19 PM

പത്തനംതിട്ട മുറിഞ്ഞികലിൽ കാറും ബസും കൂട്ടിയിടിച്ചു, ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം_

പത്തനംതിട്ട മുറിഞ്ഞികലിൽ കാറും ബസും കൂട്ടിയിടിച്ചു, ഒരു കുടുംബത്തിലെ നാല് പേർക്ക്...

Read More >>
Top Stories