നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് മാര്‍ച്ച് 25 ന് പത്തനംതിട്ടയില്‍. ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് മാര്‍ച്ച് 25 ന് പത്തനംതിട്ടയില്‍.  ഇപ്പോൾ രജിസ്റ്റർ ചെയ്യാം.
Mar 19, 2025 11:10 AM | By Editor

പ്രസിദ്ധീകരണത്തിന്

19-03-2025

നോര്‍ക്ക റൂട്ട്സ്

—-------------------

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് മാര്‍ച്ച് 25 ന് പത്തനംതിട്ടയില്‍. ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലിനായി പത്തനംതിട്ടയില്‍ നോര്‍ക്ക റൂട്ട്സ് പ്രത്യേക അറ്റസ്റ്റേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2025 മാര്‍ച്ച് 25 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 മണിവരെ കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അറ്റസ്റ്റേഷന്‍ ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റർ ചെയ്യുന്നവര്‍ക്കാണ് പങ്കെടുക്കാന്‍ കഴിയുക. ഇതിനായി നോര്‍ക്ക റൂട്ട്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ൽ രജിസ്റ്റർ ചെയ്ത് അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകൾ, മാര്‍ക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലും, പകര്‍പ്പും സഹിതം പങ്കെടുക്കാവുന്നതാണ്. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ (Personal Documents) അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാമ്പില്‍ സ്വീകരിക്കും. അന്നേ ദിവസം നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം സെന്ററിൽ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല.

കേരളത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നോര്‍ക്കാ റൂട്ട്‌സ് വഴി അറ്റസ്‌റ്റേഷനു നല്‍കാന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770500, 2329951, +91-8281004903 (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയിൽ നിന്നും +91-8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. വിദ്യാഭ്യാസം (Education), വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തല്‍, ഹോം അറ്റസ്‌റ്റേഷന്‍, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ്) സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്. യു.എ.ഇ, ഖത്തര്‍, ബഹറൈന്‍, കുവൈറ്റ്, സൗദി എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകള്‍ക്കും അപ്പോസ്റ്റില്‍ അറ്റസ്റ്റേഷനു വേണ്ടിയും നോര്‍ക്ക റൂട്ട്‌സ് വഴി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാവുന്നതാണ്.

------------------------------------

സി. മണിലാല്‍

പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ്-തിരുവനന്തപുരം

www.norkaroots.org, www.norkaroots.kerala.gov.in,

www.nifl.norkaroots.org, ww.lokakeralamonline.kerala.gov.in

norka

Related Stories
അയ്യപ്പഭക്തരെ പെരുവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി ഗണേഷ് കുമാർ

Feb 19, 2026 02:44 PM

അയ്യപ്പഭക്തരെ പെരുവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി ഗണേഷ് കുമാർ

അയ്യപ്പഭക്തരെ പെരുവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി ഗണേഷ്...

Read More >>
പേര് നിർദേശത്തിലൂടെ വിവാദമായ സർക്കാർ ബ്രാൻഡി ഈ മാസം 21ന് പുറത്തിറക്കും;പേര് ഇപ്പോഴും 'സർപ്രൈസ്' തന്നെ

Feb 18, 2026 12:29 PM

പേര് നിർദേശത്തിലൂടെ വിവാദമായ സർക്കാർ ബ്രാൻഡി ഈ മാസം 21ന് പുറത്തിറക്കും;പേര് ഇപ്പോഴും 'സർപ്രൈസ്' തന്നെ

പേര് നിർദേശത്തിലൂടെ വിവാദമായ സർക്കാർ ബ്രാൻഡി ഈ മാസം 21ന് പുറത്തിറക്കും;പേര് ഇപ്പോഴും 'സർപ്രൈസ്'...

Read More >>
പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം; വിഷു- റംസാൻ പെരുന്നാൾ സ്റ്റോക്ക് കത്തി നശിച്ചു, ഫയർ ഓഫീസർ പ്രാഥമിക റിപ്പോർട്ട് നൽകും

Feb 18, 2026 12:04 PM

പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം; വിഷു- റംസാൻ പെരുന്നാൾ സ്റ്റോക്ക് കത്തി നശിച്ചു, ഫയർ ഓഫീസർ പ്രാഥമിക റിപ്പോർട്ട് നൽകും

പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം; വിഷു- റംസാൻ പെരുന്നാൾ സ്റ്റോക്ക് കത്തി നശിച്ചു, ഫയർ ഓഫീസർ പ്രാഥമിക റിപ്പോർട്ട്...

Read More >>
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകൾ ഇന്ന് മുതൽ സ്തംഭിക്കും

Feb 16, 2026 01:13 PM

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകൾ ഇന്ന് മുതൽ സ്തംഭിക്കും

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകൾ ഇന്ന് മുതൽ...

Read More >>
ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വർധിപ്പിച്ച് ഉത്തരവായി

Feb 11, 2026 03:53 PM

ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വർധിപ്പിച്ച് ഉത്തരവായി

ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വർധിപ്പിച്ച്...

Read More >>
 പോസ്റ്റ് ഓഫിസ് വഴി ദിവസവും 6000 രൂപ വരെ അയച്ചു; ശബരിമലയിലെ ദിവസവേതനക്കാർ ചോദ്യമുനയിൽ

Feb 11, 2026 11:41 AM

പോസ്റ്റ് ഓഫിസ് വഴി ദിവസവും 6000 രൂപ വരെ അയച്ചു; ശബരിമലയിലെ ദിവസവേതനക്കാർ ചോദ്യമുനയിൽ

പോസ്റ്റ് ഓഫിസ് വഴി ദിവസവും 6000 രൂപ വരെ അയച്ചു; ശബരിമലയിലെ ദിവസവേതനക്കാർ...

Read More >>
Top Stories