അർത്ഥ വിഷൻ 2025
പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് സാമ്പത്തിക ശാസ്ത്ര ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അർത്ഥ വിഷൻ - 2025 ൽ എംജി യൂണിവേഴ്സിറ്റി ബി എ എക്കണോമിക്സിനു ഒന്ന്,ആറ്,ഒൻപത് റാങ്കുകൾ നേടിയ വിദ്യാർത്ഥികളെ ജില്ലാ കളക്ടർ
ശ്രീ പ്രേംകൃഷ്ണൻ. എസ് ഐഎഎസ് അവർകൾ ആദരിച്ചു. ഈ വർഷത്തെ യുജിസി നെറ്റ് മത്സര പരീക്ഷകൾ എന്നിവയുടെ കോച്ചിങ്ങിന്റെ ഉദ്ഘാടനം റെസിഡന്റ് മാനേജർ അഭിവന്ദ്യ ഡോ: എബ്രഹാം മാർ സെറാഫിo നിർവഹിച്ചു വകുപ്പ് മേധാവി ഡോ: ഷൈനി ടി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു.
കാതോലിക്കേറ്റ് കോളജിന്റെ E-Directory യുടെ ലോഗോ പ്രകാശനം അലൂമിനി അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോക്ടർ വി എൻ എസ് പിള്ള നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിന്ധു ജോൺസ്, ശ്രീ ബിജോയ് ഡി എബ്രഹാം, സോണി ജേക്കബ്, ശ്രീ ബിജി കുഞ്ചാക്കോ, ശ്രീ കരുണാകരൻ പരുത്ത്യാനിക്കൽ, ചിന്താമണി ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു.
arthavision 2025