വലിയ മാറ്റങ്ങൾക്ക് ഒരു ചെറിയ തുടക്കം
SPREE (സ്കീം ഫോർ പ്രൊമോഷൻ ഓഫ് രജിസ്ട്രേഷൻ ഓഫ് എംപ്ലോയർസ് ആൻഡ് എംപ്ലോയീസ് ) പദ്ധതിയുമായി ഇ.എസ്.ഐ കോർപ്പറേഷൻ .
പത്തോ അതിലധികമോ തൊഴിലാളികൾ ഉണ്ടായിട്ടും ഇതുവരെ ഇഎസ്ഐ പദ്ധതിയിൽ ചേരാത്ത തൊഴിലുടമകൾക്ക് പഴയകാല ബാധ്യതകൾ ഒഴിവാക്കി അവരുടെ സ്ഥാപനങ്ങളെ രജിസ്റ്റർ ചെയ്യാൻ ഒരു സുവർണാവസരം.
ഇ എസ് ഐ സി പോർട്ടൽ /ശ്രം സുവിധ പോർട്ടൽ വഴി ഇത് ചെയ്യാവുന്നതാണ്.
രജിസ്ട്രേഷൻ ഉള്ള പഴയ സ്ഥാപനങ്ങളിൽ, ഇഎസ്ഐ പദ്ധതിയിൽ ഇതുവരെ അംഗത്വമില്ലാത്ത തൊഴിലാളികളെയും പഴയകാല ബാധ്യതകൾ ഒഴിവാക്കി രജിസ്റ്റർ ചെയ്യാനും ഈ ഒറ്റത്തവണ അവസരം ഉപയോഗിക്കാം. 2025 ജൂലൈ ഒന്ന് മുതൽ ഡിസംബർ 31 വരെ ഈ പദ്ധതിക്ക് പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്.
തൊഴിലുടമകൾ ഈ പദ്ധതി പരമാവധി പ്രയോജനപ്പെടുത്തി വിട്ടുപോയ എല്ലാ സ്ഥാപനങ്ങളെയും തൊഴിലാളികളെയും ഇഎസ്ഐ നിയമത്തിൻ പരിധിയിൽ കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു.
ESI CORPORATION