BSNL പ്രിൻസിപ്പൽ ജനറൽ മാനേജർ ശ്രീ സാജു ജോർജ് K, ITS, വിരമിക്കുന്നു

BSNL പ്രിൻസിപ്പൽ ജനറൽ മാനേജർ ശ്രീ സാജു ജോർജ് K, ITS, വിരമിക്കുന്നു
Jul 31, 2025 12:56 PM | By Editor

BSNL പ്രിൻസിപ്പൽ ജനറൽ മാനേജർ ശ്രീ സാജു ജോർജ് K, ITS, വിരമിക്കുന്നു

2017 മുതൽ പത്തനംതിട്ട ജില്ലയുടെ BSNL പ്രിൻസിപ്പൽ ജനറൽ മാനേജറുടെ ചുമതല വഹിച്ചു വരുന്ന Sri Saju George K, ITS ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്നു. പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDO ൽ ഔദ്യോഗിക സേവനം തുടങ്ങിയ അദ്ദേഹം ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ സർവീസിന്റെ (ITS) 1991 ബാച്ചിലെ ഓഫീസറാണ്.

ഇപ്പോൾ കേരള ടെലികോം സർക്കിളിൻ്റെ Sales & Marketing, CFA vertical കളുടെ പ്രിൻസിപ്പൽ ജനറൽ മാനേജർ കൂടിയാണ്. ഏറ്റവും അധികം ഫൈബർ അധിഷ്ഠിത ഇൻറർനെറ്റ് കൊടുത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനും അതുവഴി ഏറ്റവും അധികം വരുമാനം നേടുന്ന സർക്കിൾ ആയി കേരളത്തെ മാറ്റുന്നതിനും അദ്ദേഹം നിർണായക പങ്കു വഹിച്ചു. BSNL ൻ്റെ മൊബൈൽ സേവനങ്ങൾ ചുവടു ഉറപ്പിക്കുന്നതിൽ ആദ്യകാലത്ത് ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ സംഭാവനയ്ക്ക് അംഗീകാരമായി, 2010-ൽ BSNL നൽകുന്ന ‘വിശിഷ്‌ട സഞ്ചാർ സേവാ പതക്’ പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു

2018 ലേ പ്രളയകെടുതിയിൽ തകരാറിലായ പത്തനംതിട്ട കോട്ടയം ജില്ലകളിലെ ടെലികോം സംവിധാനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കുന്നതിന് വേണ്ടി അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ച നടപടികൾ സുത്യർഹമാണ്. തദ്ഫലമായി പ്രളയ സമയത്ത് പൊതുജനങ്ങൾക്ക് പരമാവധി സേവനങ്ങൾ നൽകുവാൻ സാധിച്ചു. ആ കാലഘട്ടത്തിൽ ശബരിമലയുമായുള്ള വാർത്താവിനിമയം പൂർണ്ണമായി നഷ്ടപ്പെടുകയും അതു പരാതിരഹിതമായി പരിഹരിക്കുകയും ചെയ്തു. ഇപ്പോൾ ശബരിമലയിലേ ടെലകോം സേവനങ്ങൾ ഒപ്റ്റിക്കൽ ഫൈബർ വഴിയും വയർലെസ് സംവിധാനങ്ങൾ വഴിയും ഒന്നിലധികം മാർഗങ്ങളിലൂടെ പുറംലോകവുമായി ബന്ധപ്പെട്ടു കിടക്കുന്നു.

32 വർഷത്തെ സുത്യഹമായ സേവനങ്ങൾക്ക് ശേഷം അദ്ദേഹം July 31st നു സർവീസിൽ നിന്നും വിരമിക്കുകയാണ്

retirement

Related Stories
ഗവി പ്രിയദർശിനി ബസ് ഉൾവനത്തിൽ കുടുങ്ങി

Jul 12, 2026 01:09 PM

ഗവി പ്രിയദർശിനി ബസ് ഉൾവനത്തിൽ കുടുങ്ങി

ഗവി പ്രിയദർശിനി ബസ് ഉൾവനത്തിൽ...

Read More >>
കാട്ടാനശല്യം രൂക്ഷം, ജനങ്ങൾ ഭീതിയിൽ;ഡ്രോൺ നിരീക്ഷണവും പരാജയപെട്ടു

Jul 11, 2026 11:47 AM

കാട്ടാനശല്യം രൂക്ഷം, ജനങ്ങൾ ഭീതിയിൽ;ഡ്രോൺ നിരീക്ഷണവും പരാജയപെട്ടു

കാട്ടാനശല്യം രൂക്ഷം, ജനങ്ങൾ ഭീതിയിൽ;ഡ്രോൺ നിരീക്ഷണവും പരാജയപെട്ടു...

Read More >>
 പത്തനംതിട്ട ജനറൽ ആശുപത്രിയിൽ താൽക്കാലിക ഒഴിവ്

Jul 11, 2026 11:38 AM

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ താൽക്കാലിക ഒഴിവ്

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ താൽക്കാലിക...

Read More >>
വാഹനങ്ങളുടെ അപകടപരമ്പര; ആറ് ദിവസത്തിനുള്ളിൽ എട്ട് വാഹനാപകടം

Jul 11, 2026 10:53 AM

വാഹനങ്ങളുടെ അപകടപരമ്പര; ആറ് ദിവസത്തിനുള്ളിൽ എട്ട് വാഹനാപകടം

വാഹനങ്ങളുടെ അപകടപരമ്പര; ആറ് ദിവസത്തിനുള്ളിൽ എട്ട്...

Read More >>
കുടുംബം സഞ്ചരിച്ച കാറിന് തീ പിടിച്ചു ; കാര്‍ പൂര്‍ണമായി കത്തി നശിച്ചു

Jul 10, 2026 05:26 PM

കുടുംബം സഞ്ചരിച്ച കാറിന് തീ പിടിച്ചു ; കാര്‍ പൂര്‍ണമായി കത്തി നശിച്ചു

കുടുംബം സഞ്ചരിച്ച കാറിന് തീ പിടിച്ചു ; കാര്‍ പൂര്‍ണമായി കത്തി...

Read More >>
സമൂഹത്തിന് കരുതലായി കുട്ടികൾ മാറണം: കോയിപ്രം സ്കൂളിൽ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു

Jul 10, 2026 03:40 PM

സമൂഹത്തിന് കരുതലായി കുട്ടികൾ മാറണം: കോയിപ്രം സ്കൂളിൽ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു

സമൂഹത്തിന് കരുതലായി കുട്ടികൾ മാറണം: കോയിപ്രം സ്കൂളിൽ ശുചിത്വ ക്യാമ്പയിൻ...

Read More >>
Top Stories