ചതുപ്പു നിലം വാങ്ങിയ കേസിൽ സിപിഎം കൗൺസിലറെ ശിക്ഷിച്ചു; കോൺഗ്രസ് പ്രതിഷേധം: മാർച്ചിൽ ഉന്തും തള്ളും

ചതുപ്പു നിലം വാങ്ങിയ കേസിൽ സിപിഎം കൗൺസിലറെ ശിക്ഷിച്ചു; കോൺഗ്രസ് പ്രതിഷേധം: മാർച്ചിൽ ഉന്തും തള്ളും
May 3, 2025 11:33 AM | By Editor

ചതുപ്പു നിലം വാങ്ങിയ കേസിൽ സിപിഎം കൗൺസിലറെ ശിക്ഷിച്ചു; കോൺഗ്രസ് പ്രതിഷേധം: മാർച്ചിൽ ഉന്തും തള്ളും

അടൂർ ∙ നഗരസഭയിൽ 2010–11 കാലയളവിൽ പട്ടികജാതി വിഭാഗങ്ങൾക്ക് ഭൂരഹിത ഭവന പദ്ധതി പ്രകാരം ചതുപ്പു നിലം വാങ്ങി നൽകി തട്ടിപ്പു നടത്തിയ കേസിൽ വിജിലൻസ് കോടതി ശിക്ഷിച്ച് ജയിലിലായ സിപിഎം കൗൺസിലർ എസ്.ഷാജഹാന്റെ കൗൺസിലർ സ്ഥാനം അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റി നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് നടത്തി. നഗരസഭാ ഓഫിസിനു മുൻപിൽ മാർച്ച് എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെ ഉന്തിലും തള്ളിലും കലാശിച്ചു

പത്തനംതിട്ട പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വിഭാഗക്കാർക്കുള്ള ഭൂരഹിത -ഭവനരഹിത പുനരധിവാസ പദ്ധതിയിൽ തട്ടിപ്പ് നടത്തിയതിന് വിജിലൻസ് കോടതി ശിക്ഷിച്ച അടൂർ നഗരസഭയിലെ കൗൺസിലറും സിപിഎം അടൂർ മുനിസിപ്പൽ പാർലമെന്ററി പാർട്ടി നേതാവുമായ ഷാജഹാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റി നഗരസഭയിലേക്ക് മാർച്ച് നടത്തിയത്.

2010-11 സാമ്പത്തിക വർഷത്തിൽ 40 ഗുണഭോക്താക്കൾക്ക് ഉപയോഗശൂന്യമായ വസ്തു വാങ്ങി നൽകിയതിലൂടെ 13,46,000 രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് നഗരസഭയിലെ സിപിഎം കൗൺസിലർ ഷാജഹാൻ, അന്നത്തെ എ എസ്‌ സി ഡെവലപ്മെന്റ് ഓഫീസർ ആയിരുന്ന ജേക്കബ് ജോൺ എസ് സി പ്രമോട്ടർ ആയിരുന്ന രാജേന്ദ്രൻ എന്നിവർക്ക് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

ഒന്നാംപ്രതി ജേക്കബ് ജോണിന് വിവിധ വകുപ്പുകളിലായി ആകെ 12 വർഷം കഠിന തടവിനും 75,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. രണ്ടാം പ്രതി രാജേന്ദ്രന് വിവിധ വകുപ്പുകളിലായി എട്ടുവർഷം കഠിന തടവും 50,000 രൂപ വീതം പിഴയുമാണ് ശിക്ഷ. മൂന്നാംപ്രതി ഷാജഹാന് വിവിധ വകുപ്പുകളിലായി ഏഴുവർഷം കഠിന തടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് കോടതി വിധിച്ചത്.

congress pathanamthitta

Related Stories
കോയിപ്പുറത്ത് പോക്സോ കേസ് പ്രതി പിടിയിൽ

Oct 16, 2026 12:13 PM

കോയിപ്പുറത്ത് പോക്സോ കേസ് പ്രതി പിടിയിൽ

കോയിപ്പുറത്ത് പോക്സോ കേസ് പ്രതി പിടിയിൽ...

Read More >>
പത്തനംതിട്ടയിൽ കുട്ടികൾക്കായി കരാട്ടെ റെഫറി പരിശീലനം സംഘടിപ്പിച്ചു

Oct 15, 2026 10:21 AM

പത്തനംതിട്ടയിൽ കുട്ടികൾക്കായി കരാട്ടെ റെഫറി പരിശീലനം സംഘടിപ്പിച്ചു

പത്തനംതിട്ടയിൽ കുട്ടികൾക്കായി കരാട്ടെ റെഫറി പരിശീലനം...

Read More >>
 സെൻസസ് രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു

Oct 14, 2026 02:56 PM

സെൻസസ് രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു

സെൻസസ് രണ്ടാംഘട്ട പരിശീലനം...

Read More >>
പന്തളത്ത് എം.ഡി.എം.എ. യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

Oct 14, 2026 10:24 AM

പന്തളത്ത് എം.ഡി.എം.എ. യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

പന്തളത്ത് എം.ഡി.എം.എ. യുമായി രണ്ട് യുവാക്കൾ...

Read More >>
UPI ഇടപാടുകളിലെ നിരക്ക് വർദ്ധന: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ യോഗം  നടത്തി

Oct 13, 2026 09:19 PM

UPI ഇടപാടുകളിലെ നിരക്ക് വർദ്ധന: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ യോഗം നടത്തി

UPI ഇടപാടുകളിലെ നിരക്ക് വർദ്ധന: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ യോഗം നടത്തി...

Read More >>
പൊലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങ് ഊരി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി; ഒളിച്ചിരുന്ന തുരുത്ത് വളഞ്ഞ് പൊക്കി പൊലീസ്

Oct 13, 2026 03:57 PM

പൊലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങ് ഊരി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി; ഒളിച്ചിരുന്ന തുരുത്ത് വളഞ്ഞ് പൊക്കി പൊലീസ്

പൊലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങ് ഊരി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി; ഒളിച്ചിരുന്ന തുരുത്ത് വളഞ്ഞ് പൊക്കി...

Read More >>
Top Stories