മദ്യപിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറെ വിജിലൻസ് വിഭാഗം പിടികൂടി
പന്തളം: മദ്യപിച്ചതായി മെഷീനിൽ ഫലം കണ്ടിട്ടും ഡ്യൂട്ടി ചെയ്യാൻ സ്റ്റേഷൻ മാസ്റ്റർ അനുവദിച്ച ഡ്രൈവറെ പിന്നീട് വിജിലൻസ് വിഭാഗം ഡ്യൂട്ടിക്കിടയിൽ പിടികൂടി. പന്തളം ഡിപ്പോയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 6.30ന് തിരുവല്ല ഓർഡിനറി സർവിസ് പോകാനെത്തിയ ഡ്രൈവർ കെ.എ. അനിൽകുമാർ മദ്യപിച്ചതായി മെഷീനിൽ വ്യക്തമായെങ്കിലും വിവരം മറച്ചുവെച്ച് ഡ്യൂട്ടിക്ക് പോകാൻ സ്റ്റേഷൻ മാസ്റ്റർ അനുവദിക്കുകയായിരുന്നു.
എന്നാൽ സംസ്ഥാന വിജിലൻസ് ഓഫിസറുടെ പ്രത്യേക രഹസ്യ നിർദേശപ്രകാരം കെ.എസ്.ആർ.ടി.സി പത്തനംതിട്ട വിജിലൻസ് സി.ഐ പി. ജയചന്ദ്രൻ പിള്ള, ഇൻസ്പെക്ടർ ആർ. അനൂപ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഡ്യൂട്ടിക്കിടെ പിടികൂടുകയായിരുന്നു. തുടർന്ന് മറ്റൊരു ഡ്രൈവറെ വിളിച്ചുവരുത്തി ബസ് യാത്ര തുടരുകയും ചെയ്തു.
ksrtc driver