ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ ഏജൻസിയോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ.
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ ഏജൻസിയോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ. പ്രതിപക്ഷത്തിന് രാഷ്ട്രീയ താൽപര്യമുണ്ട് എന്നത് എല്ലാവർക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. പോറ്റിയുമായി ബന്ധമുണ്ടെന്നുള്ളത് അടിസ്ഥാനരഹിതമായിട്ടുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണമോഷണക്കേസ് അന്വേഷണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ സമഗ്രമായ അന്വേഷണം നടക്കുകയാണ്. അന്വേഷണ പുരോഗതിയും വിലയിരുത്തുന്നുണ്ട്. ആ അന്വേഷണം പൂർത്തീകരിച്ചിട്ടില്ല. വസ്തുതകൾ വെളിച്ചത്ത് വരുന്നുവെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അന്വേഷണം പൂർണ്ണമാകട്ടെ എന്നാണ് പറയാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന് രാഷ്ട്രീയ താൽപര്യമുണ്ട് എന്നത് എല്ലാവർക്കും അറിയാമെന്ന് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എല്ലാക്കാലത്തും അവർക്ക് ഒരു രാഷ്ട്രീയ ഇരയെ വേണം. പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തുള്ള എല്ലാവർക്കും അറിയാം ഒരു മന്ത്രിക്ക് അതിൽ ഒരുതരത്തിലെ റോളും ഇല്ല എന്നത്. മന്ത്രിയും തന്ത്രിയും രണ്ടാണ് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ പ്രതിപക്ഷത്തിനുണ്ടെന്നും ഈ വിഷയത്തിൽ രാഷ്ട്രീയ പ്രചാരണത്തിന് മന്ത്രിയെ ആയുധമാക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
kadakampally-surendran-clarifies-link-with-unnikrishnan-potti
