ജില്ല പഞ്ചായത്തിന്റെയും ജില്ല വനിതാശിശുവികസന ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജാഗ്രതസമിതി ശില്‍പശാലയും മികച്ച പഞ്ചായത്തുതല ജാഗ്രതസമിതി അവാര്‍ഡ് വിതരണവും ബോധവല്‍കരണ ക്ലാസും പത്തനംതിട്ട എസ്.എന്‍ .ഡി .പി ഗുരുകൃപ ഹാളില്‍ നടന്നു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷനായി.
പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്ത് മികച്ച പഞ്ചായത്തുതല ജാഗ്രതസമിതിക്കുള്ള അവാര്‍ഡ് വിതരണം നടത്തി.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജൂലി സാബു ഓലിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ നര്‍ക്കോട്ടിക്ക് സെല്‍ എസ് ഐ ഐ വി ആശ മുഖ്യാതിഥിയായി. കോയിപ്രം, ചിറ്റാര്‍ ഡിവിഷന്‍ അംഗങ്ങളായ നീതു മാമന്‍ കൊണ്ടൂര്‍, റ്റി കെ സജി, വിമുക്തിമിഷന്‍ ജില്ല കോര്‍ഡിനേറ്ററും ജാഗ്രതാസമിതി മെമ്പറും ആയ എം വി രമാദേവി, ജില്ലാതല ഐ സി ഡി എസ് സെല്‍ - പ്രോഗ്രാം ഓഫീസര്‍ നിത ദാസ് , ജില്ലാ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ലക്ഷ്മി പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
ജില്ലയിലെ മികച്ച ജാഗ്രതാ സമിതിയായി വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും അരുവാപുലം ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Pathanamthitta

