വടശേരിക്കര ടൗണിലും പരിസരങ്ങളിലും താമസിക്കുന്നവർ ജാഗ്രതൈ! കാട്ടാനക്കൂട്ടം; വഴികളിലൂടെ ചുറ്റുന്നു, കൃഷിയിടങ്ങളിലെത്തി മേയുന്നു

വടശേരിക്കര ടൗണിലും പരിസരങ്ങളിലും താമസിക്കുന്നവർ ജാഗ്രതൈ!  കാട്ടാനക്കൂട്ടം; വഴികളിലൂടെ ചുറ്റുന്നു, കൃഷിയിടങ്ങളിലെത്തി മേയുന്നു
Jan 21, 2026 02:06 PM | By Editor

വടശേരിക്കര ടൗണിലും പരിസരങ്ങളിലും താമസിക്കുന്നവർ ജാഗ്രതൈ! കാട്ടാനക്കൂട്ടം; വഴികളിലൂടെ ചുറ്റുന്നു, കൃഷിയിടങ്ങളിലെത്തി മേയുന്നു

വടശേരിക്കര ∙ ടൗണിലും പരിസരങ്ങളിലും താമസിക്കുന്നവർ ജാഗ്രതൈ. കല്ലാറിന്റെ തീരത്തെ കാടും പടലും മറയാക്കി കാട്ടാനക്കൂട്ടം വടശേരിക്കരയിലേക്ക് എത്തുകയാണ്. തിങ്കളാഴ്ച രാത്രിയിലും കാഴ്ച പ്രകടമായിരുന്നു. ഒളികല്ല് താമരപ്പള്ളി തോട്ടത്തിൽ നിന്ന് ജനവാസ മേഖലയിലൂടെ വടശേരിക്കരയിലേക്കു നീങ്ങുന്ന കാട്ടാനകൾ മിക്കപ്പോഴും പാതിവഴിയിലെത്തി മടങ്ങുകയാണ്. അടുത്തിടെ ചെറുകാവ് അമ്പലത്തിനു സമീപമെത്തി വാഴ നശിപ്പിച്ചിരുന്നു. ബൗണ്ടറി, ചെമ്പരത്തിമൂട്, ആർക്കേമൺ, ഒളികല്ല്, കുമ്പളത്താമൺ, ചിറക്കൽ എന്നിവിടങ്ങളിലെല്ലാം മിക്ക ദിവസവും കാട്ടാനകൾ ഒറ്റയ്ക്കും കൂട്ടവുമായെത്തുന്നു. കാട്ടാനകളെ ഭയന്നാണു ജനം യാത്ര നടത്തുന്നതും വീടുകളിൽ നിന്നു പുറത്തിറങ്ങുന്നതും.

വീടുകൾക്കു മുന്നിലൂടെയാണു കാട്ടാനകൾ വിഹരിക്കുന്നത്. വഴികളിലൂടെ അവ ചുറ്റുന്നു. കൃഷിയിടങ്ങളിലെത്തി മേയുന്നു. റബർ തോട്ടങ്ങളിൽ ഇറങ്ങി മരങ്ങൾ‌ പിഴുതു തള്ളുന്നു. കൈത കൃഷിയിടത്തിൽ ഇറങ്ങി കൂട്ടത്തോടെ അവ നശിപ്പിക്കുന്നു. സൗരോർജ വേലിയും പടക്കം പൊട്ടിക്കലും ടോർച്ചടിക്കുന്നതുമൊന്നും ആനകൾക്കു ഭീഷണിയാകുന്നില്ല. ജനം കൂട്ടത്തോടെ ഇറങ്ങി ബഹളം സൃഷ്ടിച്ചാണ് ആനകളെ ഓടിക്കുന്നത്. നാട്ടിലെ പുരുഷന്മാർക്ക് ഉറക്കമില്ലാതായിട്ടു കാലങ്ങളായി.

കാട്ടാനകളെത്തുമ്പോൾ വനപാലകരെ വിവരം അറിയിക്കും. അവർ എത്തുമ്പോൾ ആനകൾ അടുത്ത സ്ഥലങ്ങളിലേക്കു നീങ്ങിയിരിക്കും. പിന്നീട് അവരുടെ ശകാരം കൂടി നാട്ടുകാർ കേൾക്കണമത്രേ. ആനയെ കാട്ടിക്കൊടുക്കാനാണ് അവർ ആവശ്യപ്പെടുന്നത്. ഉറക്കം കളയുന്നതിന്റെ ദേഷ്യം നാട്ടുകാരോടു തീർക്കുകയാണെന്നാണു പരാതി. കാട് സംരക്ഷിക്കണം. അതു മനുഷ്യ ജീവനുകളെ ബലി കഴിച്ചിട്ടാകരുതെന്നാണ് മലയോരവാസികളുടെ നിർദേശം.

elephant-attacks-vadasserikkara

Related Stories
ലൈനിൽ നിന്ന് അകലെയുള്ള കായ്ഫലമുള്ള വൃക്ഷങ്ങളും വെട്ടിമാറ്റി കെഎസ്ഇബിയുടെ ‘അതിക്രമം'

Jan 21, 2026 12:22 PM

ലൈനിൽ നിന്ന് അകലെയുള്ള കായ്ഫലമുള്ള വൃക്ഷങ്ങളും വെട്ടിമാറ്റി കെഎസ്ഇബിയുടെ ‘അതിക്രമം'

ലൈനിൽ നിന്ന് അകലെയുള്ള കായ്ഫലമുള്ള വൃക്ഷങ്ങളും വെട്ടിമാറ്റി കെഎസ്ഇബിയുടെ...

Read More >>
പകൽപ്പൂരത്തിന് കെട്ടുകാഴ്ച ഒരുക്കാൻ ചോദിച്ച പിരിവ് നൽകിയില്ല; പ്ലൈവുഡ് ഫാക്ടറിയുടെ ഗ്ലാസ് അടിച്ചുതകർത്തു

Jan 16, 2026 03:28 PM

പകൽപ്പൂരത്തിന് കെട്ടുകാഴ്ച ഒരുക്കാൻ ചോദിച്ച പിരിവ് നൽകിയില്ല; പ്ലൈവുഡ് ഫാക്ടറിയുടെ ഗ്ലാസ് അടിച്ചുതകർത്തു

പകൽപ്പൂരത്തിന് കെട്ടുകാഴ്ച ഒരുക്കാൻ ചോദിച്ച പിരിവ് നൽകിയില്ല; പ്ലൈവുഡ് ഫാക്ടറിയുടെ ഗ്ലാസ്...

Read More >>
 23 ആഴ്ച യിൽ ജനിച്ച കുഞ്ഞിന് ജീവിതം നൽകി ലൈഫ് ലൈൻ ആശുപത്രി

Jan 16, 2026 11:04 AM

23 ആഴ്ച യിൽ ജനിച്ച കുഞ്ഞിന് ജീവിതം നൽകി ലൈഫ് ലൈൻ ആശുപത്രി

23 ആഴ്ച യിൽ ജനിച്ച കുഞ്ഞിന് ജീവിതം നൽകി ലൈഫ് ലൈൻ...

Read More >>
അ​യ​ൽ​വാ​സി​യാ​യ പെ​ൺ​കു​ട്ടി​യെ വ​ശീ​ക​രി​ച്ച് ബ​ലാ​ൽ​സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി​ക്ക്​ ഏ​ഴു വ​ർ​ഷം പി​ഴ​യും

Jan 15, 2026 11:06 AM

അ​യ​ൽ​വാ​സി​യാ​യ പെ​ൺ​കു​ട്ടി​യെ വ​ശീ​ക​രി​ച്ച് ബ​ലാ​ൽ​സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി​ക്ക്​ ഏ​ഴു വ​ർ​ഷം പി​ഴ​യും

അ​യ​ൽ​വാ​സി​യാ​യ പെ​ൺ​കു​ട്ടി​യെ വ​ശീ​ക​രി​ച്ച് ബ​ലാ​ൽ​സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി​ക്ക്​ ഏ​ഴു വ​ർ​ഷം...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ്; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Jan 12, 2026 02:57 PM

രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ്; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ്; ജാമ്യാപേക്ഷ ഇന്ന്...

Read More >>
വീടുപണിക്കായി എത്തിച്ച ജനൽ പാളി അബദ്ധത്തിൽ ശരീരത്തിലേക്ക് മറിഞ്ഞുവീണ് അടൂരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

Jan 12, 2026 02:22 PM

വീടുപണിക്കായി എത്തിച്ച ജനൽ പാളി അബദ്ധത്തിൽ ശരീരത്തിലേക്ക് മറിഞ്ഞുവീണ് അടൂരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

വീടുപണിക്കായി എത്തിച്ച ജനൽ പാളി അബദ്ധത്തിൽ ശരീരത്തിലേക്ക് മറിഞ്ഞുവീണ് അടൂരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക്...

Read More >>
Top Stories