വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർക്ക് ആദരം നൽകി ;പത്തനംതിട്ട ജില്ലാ കേരള വ്യാപാരി വ്യവസായി ഏകോപന സമതി
പത്തനംതിട്ട :വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതരായിട്ടുള്ളവരിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമതി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മെറിറ്റ് അവാർഡ് 2026 നൽകി ആദരിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ
അഡ്വ. അബിൻ വർക്കി MLA അവർഡുകൾ നൽകി അനുമോദിച്ചു. ഏറ്റവും പുതിയ കാര്യ ങ്ങൾ പഠിക്കുവൻ നാം തയ്യാറകണമെന്നും, വ്യാപാര വ്യവസായ മേഖലയിൽ മോഡേണൈസ് (modernism) കൊണ്ടുവരണമെന്നും MLA അനുമോദനത്തിൽ പറഞ്ഞു.
സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ഷാജിമാത്യു, ജനറൽ സെക്രട്ടറി ഏബ്രഹാം പരുവാനിക്കൽ, ജില്ലാ ട്രഷറാർ കെ.എസ്സ്. അനിൽകുമാർ,യൂണിറ്റ് ജനറൽ സെക്രട്ടറി അലിഫ്ഖാൻ, യൂണിറ്റ് ട്രഷറാർ ബെന്നി ഡാനിയേൽ, നൗഷാദ് റോളക്സ്, ജോർജ്ജ് വർഗ്ഗീസ്, സജി കരിമ്പനക്കൽ, രാജു പി., തോമസ് മോഡി, ഇസമയിൽ മൾബറി, സുരേഷ് ലാൽ, തമ്പി കെ പി., അലക്സാണ്ടർ വിളവിനാൽ, സുരേഷ് ബാബു, മനു മോഹൻ, ജോഷ്വ ജോസ് തുടങ്ങിയവർ സംസാരിച്ചു.
merit award 2026
