നീറ്റ്, സി.ബി.എസ്.സി പരീക്ഷാ ക്രമക്കേട് : പത്തനംതിട്ടയിൽ ഡി.സി.സിയുടെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധ സമരം നടക്കും
പത്തനംതിട്ട : നീറ്റ്, സി.ബി.എസ്.സി പരീക്ഷകളിലെ ക്രമക്കേടിനും തട്ടിപ്പിനുമെതിരെ വിദ്യാർത്ഥികളും യുവാക്കളും രാജ്യ വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ക്രമക്കേടിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നയിച്ച കോൺഗ്രസ് നേതാക്കളടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും എ.ഐ.സി.സി ആഹ്വാനം പ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധവും സത്യാഗ്രഹവും സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ജൂലൈ 25 ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക് പത്തനംതിട്ടയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് മുമ്പിൽ നടക്കുന്ന പ്രതിഷേധ സമരത്തിൽ ജില്ലയിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മത, സാമൂഹ്യ, സാംസ്കാരിക പ്രതിനിധികളും പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
NEET, CBSE exam irregularities: A candle-lit protest march will be held in Pathanamthitta under the leadership of the DCC
