ലൈഫ് ലൈൻ ആശുപത്രിയിൽ ലോക ഫാർമസിസ്റ്റ് ദിനാചരണം: പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ ഉദ്ഘാടനം ചെയ്യും

ലൈഫ് ലൈൻ ആശുപത്രിയിൽ ലോക ഫാർമസിസ്റ്റ് ദിനാചരണം: പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ ഉദ്ഘാടനം ചെയ്യും
Sep 24, 2026 04:35 PM | By Editor

അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ സെപ്റ്റംബർ 25 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ലോക ഫാർമസിസ്റ്റ് ദിനാചരണം പ്രശസ്ത നോവലിസ്റ്റ് ശ്രീ ബെന്യാമിൻ ഉദ്ഘാടനം ചെയ്യും. ലൈഫ് ലൈൻ ഹോസ്പിറ്റലിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചൻ അധ്യക്ഷത വഹിക്കും.

ആരോഗ്യകരമായ ഭാവിക്കായി ഫാർമസിസ്റ്റുമാരെ ശാക്തീകരിക്കുക എന്നതാണ് ഈ വർഷത്തെ ലോക ഫാർമസിസ്റ്റ് ദിനത്തിന്റെ പ്രമേയം. പത്തനംതിട്ട ഡ്രഗ് ഇൻസ്പെക്ടർ ശ്രീ ശരത് കുമാർ എസ്. ലോക ഫാർമസിസ്റ്റ് ദിനത്തിന്റെ പ്രാധാന്യവും ഈ വർഷത്തെ പ്രമേയവും അവതരിപ്പിക്കും.

ലൈഫ് ലൈൻ ആശുപത്രി ഗൈനക്കോളജി വിഭാഗം മേധാവി പ്രൊഫ. (ഡോ.) ബി. പ്രസന്നകുമാരി, നിയോനാറ്റോളജി വിഭാഗം മേധാവി ഡോ. ബിനു ഗോവിന്ദ്, ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോ. സജൻ അഹമ്മദ്, ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം മേധാവി ഡോ. ബെഞ്ചു ഷാജി വർഗീസ്, ചാപ്ലെയിൻ റവ. സി. ജോസഫ്, മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ജോർജ് ചാക്കച്ചേരി, ഫാർമസി ഇൻചാർജ് ശ്രീമതി ലീന ജോൺ എന്നിവർ സംസാരിക്കും.

ആരോഗ്യരംഗത്ത് മരുന്നുകളുടെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗം ഉറപ്പാക്കുന്നതിൽ ഫാർമസിസ്റ്റുമാർ വഹിക്കുന്ന നിർണായക പങ്ക് സമൂഹത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നതിനും അവരുടെ സേവനങ്ങളെ ആദരിക്കുന്നതിനുമാണ് ലോക ഫാർമസിസ്റ്റ് ദിനാചരണം സംഘടിപ്പിക്കുന്നത്.

adoor life line

Related Stories
പത്തനംതിട്ട-ചെങ്ങന്നൂർ റൂട്ടിൽ പുതിയ ‘പ്രിയദർശിനി’ ബസ് സർവീസ്

Sep 24, 2026 10:33 AM

പത്തനംതിട്ട-ചെങ്ങന്നൂർ റൂട്ടിൽ പുതിയ ‘പ്രിയദർശിനി’ ബസ് സർവീസ്

പത്തനംതിട്ട-ചെങ്ങന്നൂർ റൂട്ടിൽ പുതിയ ‘പ്രിയദർശിനി’ ബസ്...

Read More >>
പത്തനംതിട്ട കളക്ടറേറ്റിൽ ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു

Sep 23, 2026 10:45 AM

പത്തനംതിട്ട കളക്ടറേറ്റിൽ ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു

പത്തനംതിട്ട കളക്ടറേറ്റിൽ ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനം...

Read More >>
നൂറിന്റെ നിറവിൽ 'പ്രിയദർശിനി'; സംസ്ഥാനത്ത് സ്ത്രീ സൗജന്യ യാത്രാ പദ്ധതി സൂപ്പർ ഹിറ്റ്

Sep 22, 2026 12:07 PM

നൂറിന്റെ നിറവിൽ 'പ്രിയദർശിനി'; സംസ്ഥാനത്ത് സ്ത്രീ സൗജന്യ യാത്രാ പദ്ധതി സൂപ്പർ ഹിറ്റ്

നൂറിന്റെ നിറവിൽ 'പ്രിയദർശിനി'; സംസ്ഥാനത്ത് സ്ത്രീ സൗജന്യ യാത്രാ പദ്ധതി സൂപ്പർ...

Read More >>
മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ മോശം പോസ്റ്റ്; സിപിഎം പ്രവർത്തകനെതിരെ കേസ്

Sep 18, 2026 12:54 PM

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ മോശം പോസ്റ്റ്; സിപിഎം പ്രവർത്തകനെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ മോശം പോസ്റ്റ്; സിപിഎം പ്രവർത്തകനെതിരെ...

Read More >>
മാർത്തോമ്മാ സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന് പുതിയ ഭാരവാഹികൾ

Sep 18, 2026 11:11 AM

മാർത്തോമ്മാ സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന് പുതിയ ഭാരവാഹികൾ

മാർത്തോമ്മാ സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന് പുതിയ...

Read More >>
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
Top Stories