ഇൻഡിഗോയ്ക്ക് പിന്നാലെ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് എയർ ഇന്ത്യയും; യാത്രക്കാർ ആശങ്കയിൽ

ഇൻഡിഗോയ്ക്ക് പിന്നാലെ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് എയർ ഇന്ത്യയും; യാത്രക്കാർ ആശങ്കയിൽ
Oct 9, 2026 12:37 PM | By Editor

ഇൻഡിഗോയ്ക്ക് പിന്നാലെ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് എയർ ഇന്ത്യയും; യാത്രക്കാർ ആശങ്കയിൽ

ദില്ലി: വ്യോമയാന ഇന്ധന വിലയിലുണ്ടായ തുടർച്ചയായ വർധനവിനെ തുടർന്ന് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ആഗോള വിപണിയിൽ എണ്ണവിലയിലുണ്ടായ വ്യതിയാനവും പ്രവർത്തനച്ചെലവ് ഉയർന്നതുമാണ് നിരക്ക് വർധനവിന് കാരണം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇൻഡിഗോയും ഇന്ധന സർചാർജ് പരിഷ്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും യാത്രാനിരക്ക് കൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്.

പുതിയ നിരക്കുകൾ പ്രകാരം ആഭ്യന്തര സർവീസുകളിൽ 1,001 മുതൽ 1,500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 850 രൂപയും, 1,500 കിലോമീറ്ററിന് മുകളിലുള്ള ദീർഘദൂര യാത്രകൾക്ക് 1,200 രൂപയുമാണ് ഫ്യുവൽ സർചാർജ് ഈടാക്കുക. അന്താരാഷ്ട്ര സർവീസുകളിലും വലിയ വർധനവാണ് വരുത്തിയിട്ടുള്ളത്. നോർത്ത് അമേരിക്കയിലേക്കുള്ള വിമാനങ്ങൾക്ക് 215 യു.എസ് ഡോളറും ഓസ്‌ട്രേലിയയിലേക്ക് 210 യു.എസ് ഡോളറും യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് 135 യു.എസ് ഡോളറുമാണ് പരിഷ്കരിച്ച സർചാർജ്.

ഒക്ടോബർ 9 അർദ്ധരാത്രി മുതൽ എയർ ഇന്ത്യ എക്സ്പ്രസിലും രാവിലെ 11 മണി മുതൽ എയർ ഇന്ത്യയിലും നടത്തുന്ന പുതിയ ബുക്കിംഗുകൾക്ക് പരിഷ്കരിച്ച നിരക്ക് ബാധകമാകും. ഒരു വിമാന സർവീസിന്റെ മൊത്തം പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളവും വ്യോമയാന ഇന്ധനത്തിനായാണ് ചെലവാകുന്നത്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കാരണം വർധിച്ചുവരുന്ന ഈ വലിയ സാമ്പത്തിക ഭാരം ഭാഗികമായി പ്രതിരോധിക്കാനാണ് സർചാർജ് വർധിപ്പിച്ചതെന്ന് എയ‍‌ർ ഇന്ത്യ അറിയിച്ചു. വരും ദിവസങ്ങളിലും ഇന്ധനവില ഇതേ നിലയിൽ തുടരുകയാണെങ്കിൽ യാത്രാനിരക്കുകൾ ഇനിയും ഉയരാനാണ് സാധ്യത.

Air India follows IndiGo in raising flight ticket prices; passengers in anxiety

Related Stories
റിപ്പോര്‍ട്ടര്‍ ടി.വി. ന്യൂസ് ഡെസ്‌കില്‍ പൊലീസ് ഇടപെടല്‍: മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ചു കോം ഇന്ത്യ

Sep 17, 2026 12:16 PM

റിപ്പോര്‍ട്ടര്‍ ടി.വി. ന്യൂസ് ഡെസ്‌കില്‍ പൊലീസ് ഇടപെടല്‍: മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ചു കോം ഇന്ത്യ

റിപ്പോര്‍ട്ടര്‍ ടി.വി. ന്യൂസ് ഡെസ്‌കില്‍ പൊലീസ് ഇടപെടല്‍: മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ചു കോം ഇന്ത്യ...

Read More >>
യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശിയായ മലയാളി യുവാവ് ആശിഷ് ജോസഫ് മാത്യു

Aug 14, 2026 10:58 AM

യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശിയായ മലയാളി യുവാവ് ആശിഷ് ജോസഫ് മാത്യു

യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശിയായ മലയാളി യുവാവ് ആശിഷ് ജോസഫ്...

Read More >>
മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിൽ

Aug 4, 2026 11:41 AM

മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിൽ

മുഖ്യമന്ത്രി ഇന്ന്...

Read More >>
കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ചുമതലയേറ്റു

Jul 28, 2026 02:45 PM

കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ചുമതലയേറ്റു

കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ്...

Read More >>
കോച്ചിംഗ് സെന്ററുകളുടെ വ്യാജ അവകാശവാദങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന 'ടോപ്പർ' പരസ്യങ്ങൾക്കും പൂട്ടിടാൻ കേന്ദ്ര സർക്കാർ.

Jun 30, 2026 04:45 PM

കോച്ചിംഗ് സെന്ററുകളുടെ വ്യാജ അവകാശവാദങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന 'ടോപ്പർ' പരസ്യങ്ങൾക്കും പൂട്ടിടാൻ കേന്ദ്ര സർക്കാർ.

കോച്ചിംഗ് സെന്ററുകളുടെ വ്യാജ അവകാശവാദങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന 'ടോപ്പർ' പരസ്യങ്ങൾക്കും പൂട്ടിടാൻ കേന്ദ്ര സർക്കാർ....

Read More >>
സുപ്രീം കോടതിയിലെ സീനിയ‌ർ അഭിഭാഷക അതിജീവിതക്ക് വേണ്ടി ഹൈക്കോടതിയിൽ

Jun 5, 2026 05:11 PM

സുപ്രീം കോടതിയിലെ സീനിയ‌ർ അഭിഭാഷക അതിജീവിതക്ക് വേണ്ടി ഹൈക്കോടതിയിൽ

സുപ്രീം കോടതിയിലെ സീനിയ‌ർ അഭിഭാഷക അതിജീവിതക്ക് വേണ്ടി...

Read More >>
Top Stories