സെൻസസ് 2027 ന്റെ രണ്ടാം ഘട്ടമായ ജനസംഖ്യ കണക്കെടുപ്പിന്റെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥർ, ചാർജ് ഓഫീസർമാർ, സെൻസസ് ക്ലാർക്കുമാർ, ടെക്നിക്കൽ അസിസ്റ്റൻറ്മാർ തുടങ്ങിയവർക്കുള്ള പരിശീലനം ആരംഭിച്ചു. കലക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ എ നിസാമുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. രണ്ടാംഘട്ട പ്രവർത്തനങ്ങൾ ജില്ലയിൽ സജീവമായി നടത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. വിവരശേഖരണത്തിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമ്പോൾ സ്കൂളുകൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ ക്രമീകരിക്കും. ജില്ലയിലെ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ശേഖരിച്ച് എന്യൂമറേറ്റർമാരുടെ പട്ടിക മുൻകൂറായി തയ്യാറാക്കണം.
സെൽഫ് എന്യൂമറേഷൻ പ്രക്രിയയിൽ പരമാവധി പങ്കാളിത്തം ഉറപ്പാക്കും. ഇതിനായി വിദ്യാർത്ഥികളുടെയും റസിഡൻസ് അസോസിയേഷൻ, വ്യാപാര വ്യവസായ സമിതി, വിവിധ സംഘടനകൾ തുടങ്ങിയവയുടെയും സേവനം പ്രയോജനപ്പെടുത്തും. പ്രത്യേക കാമ്പയിനും സംഘടിപ്പിക്കും. നാടോടി വിഭാഗങ്ങളുടെ കണക്കെടുപ്പിനായി സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കുമെന്നും കലക്ടർ പറഞ്ഞു.
സെൻസസ് ഡയറക്ടറേറ്റ് ഡാറ്റാ പ്രോസസിംഗ് അസിസ്റ്റൻറ് ബെൻസി സ്കറിയ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ സി കെ കാർത്തിക എന്നിവർ ക്ലാസ് നയിച്ചു. ഒക്ടോബർ 15 വരെ രണ്ടു ഗ്രൂപ്പായാണ് പരിശീലനം
pathanamthitta









