ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി ; 412 സ​ദ്യ​ക​ൾ ബു​ക്ക് ചെ​യ്തു ക​ഴി​ഞ്ഞു

ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി ; 412 സ​ദ്യ​ക​ൾ ബു​ക്ക് ചെ​യ്തു ക​ഴി​ഞ്ഞു
Jul 15, 2025 10:51 AM | By Editor

പ​ത്ത​നം​തി​ട്ട: വി​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം വ​ഞ്ചി​പ്പാ​ട്ടി​ന്റെ ഈ​ര​ടി​ക​ളും മു​ഴ​ങ്ങു​ന്ന ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ വ​ള്ള​സ​ദ്യ വ​ഴി​പാ​ടു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. വി​ശി​ഷ്ടാ​തി​ഥി​ക​ളെ ക്ഷേ​ത്ര​ത്തി​ന്റെ കി​ഴ​ക്കേ ന​ട​യി​ൽ പ​തി​നെ​ട്ടാം പ​ടി​ക്ക് താ​ഴെ നി​ന്ന് പ​ള്ളി​യോ​ട സേ​വാ സം​ഘം പ്ര​സി​ഡ​ന്റ് കെ. ​വി സാം​ബ​ദേ​വ​ൻ, സെ​ക്ര​ട്ട​റി പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ ട്ര​ഷ​റ​ർ ര​മേ​ഷ് മാ​ലി​മേ​ൽ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് വ​ഞ്ചി​പ്പാ​ട്ടി​ന്റെ​യും താ​ള​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ക്ഷേ​ത്ര തി​രു​മു​റ്റ​ത്തെ ആ​ന​ക്കൊ​ട്ടി​ലേ​ക്ക് സ്വീ​ക​രി​ച്ച് ആ​ന​യി​ച്ചു.


മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി സ​ദ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി വീ​ണ ജോ​ർ​ജ്, ആ​ൻ​റ്റോ ആ​ന്റ​ണി എം.​പി, എം.​എ​ൽ.​എ പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, അ​വി​ട്ടം തി​രു​നാ​ൾ ആ​ദി​ത്യ വ​ർ​മ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ന​ക്കൊ​ട്ടി​ൽ സ​ദ്യ വി​ഭ​വ​ങ്ങ​ൾ വി​ള​ക്കി​ന് മു​മ്പി​ൽ ഇ​ല​യി​ൽ വി​ള​മ്പി. വി​ശി​ഷ്ടാ​തി​ഥി​ക​ളെ​ല്ലാം ഇ​തി​ൽ പ​ങ്കെ​ടു​ത്തു. ഫു​ഡ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ എം.​കെ.​ശ​ശി​കു​മാ​ർ കു​റു​പ്പ്, ജോ. ​ക​ൺ​വീ​ന​ർ ബി ​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.


പ​ള്ളി​യോ​ട സേ​വാ​സം​ഘം വ​ള്ള​സ​ദ്യ, വ​ള്ളം​ക​ളി തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ൾ​ക്ക് എ​ത്തു​ന്ന പ​ള്ളി​യോ​ട തു​ഴ​ച്ചി​ൽ കാ​ർ​ക്കും മ​റ്റും അ​പ​ക​ട മ​ര​ണം ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ 10 ല​ക്ഷം രൂ​പ ഒ​രാ​ൾ​ക്ക് ല​ഭി​ക്ക​ത്ത​ക്ക രീ​തി​യി​ലും, വ​ള്ളം​ക​ളി ഇ​വ​ന്റി​ന് ര​ണ്ടു കോ​ടി രൂ​പ ക​വ​റേ​ജു​ള്ള യു​ണൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​മാ​യു​ള്ള പോ​ളി​സി കൈ​മാ​റ്റ​വും ച​ട​ങ്ങി​ൽ ന​ട​ന്നു.


ക്ഷേ​ത്ര ഐ​തി​ഹ്യ​വും ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ൾ വി​വ​രി​ക്കു​ന്ന വി​സ്മ​യ​ദ​ർ​ശ​നം ഡോ​ക്യു​മെ​ന്റ​റി​യു​ടെ പ്ര​ദ​ർ​ശ​ന ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. വ​ഞ്ചി​പ്പാ​ട്ട് സോ​പാ​നം പ​ന്ത​ലി​ൽ ക്ഷേ​ത്ര​ത്തി​ൽ എ​ത്തു​ന്ന സ​ദ്യ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഭ​ക്ത​ർ​ക്ക് കാ​ണാ​നാ​ണ് ഇ​ത് ഒ​രു​ക്കി​യി​ക്കു​ത്.


സ​ദ്യ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ദ്യം ക്ഷേ​ത്ര​ക്ക​ട​വി​ൽ എ​ത്തി​യ കോ​ഴ​ഞ്ചേ​രി, ളാ​ക ഇ​ട​യാ​റ​ന്മു​ള പ​ള്ളി​യോ​ട​ങ്ങ​ളെ മ​ന്ത്രി​മാ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. പ്ര​ദ​ക്ഷ​ണ വ​ഴി​ക​ളി​ലൂ​ടെ പ​ള്ളി​യോ​ട​ക്ക​ര​ക്കാ​രെ വ​ഴി​പാ​ടു​കാ​ര​ൻ സ്വീ​ക​രി​ച്ച് ക്ഷേ​ത്ര​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു.


വ​ഞ്ചി​പ്പാ​ട്ടി​ന്റെ ഈ​ര​ടി​ക​ൾ ക്ഷേ​ത്ര അം​ഗ​ണ​ത്തി​ൽ മു​ഖ​രി​ത​മാ​യി. 80 നാ​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​ണ്​ തു​ട​ക്ക​മാ​യ​ത്. 412 സ​ദ്യ​ക​ൾ ബു​ക്ക് ചെ​യ്തു ക​ഴി​ഞ്ഞു. പ​ത്ത​നം​തി​ട്ട ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ടീം ​സ്​​കൂ​ബ ബോ​ട്ടി​ൽ പ​ള്ളി​യോ​ട​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കി പ​മ്പാ​ന​ദി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. 52 ക​ര​നാ​ഥ​ന്മാ​ർ, പ​ള്ളി​യോ​ട പ്ര​തി​നി​ധി​ക​ൾ, ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ എ​ല്ലാ​വ​ർ​ക്കും ക്ഷേ​ത്ര​ത്തി​നു പ​ടി​ഞ്ഞാ​റെ ഊ​ട്ടു​പു​ര​യി​ൽ വ​ള്ള​സ​ദ്യ ഒ​രു​ക്കി​യി​രു​ന്നു.


aranmula-vallasadya-started

Related Stories
ഭർത്താവ് കെ. ഈ. വർഗീസിന്റെ മരണത്തിന് പിന്നാലെ സഹധർമ്മിണി കുഞ്ഞമ്മ വർഗീസും അന്തരിച്ചു

Jul 14, 2025 11:17 AM

ഭർത്താവ് കെ. ഈ. വർഗീസിന്റെ മരണത്തിന് പിന്നാലെ സഹധർമ്മിണി കുഞ്ഞമ്മ വർഗീസും അന്തരിച്ചു

ഭർത്താവ് കെ. ഈ. വർഗീസിന്റെ മരണത്തിന് പിന്നാലെ സഹധർമ്മിണി കുഞ്ഞമ്മ വർഗീസും...

Read More >>
 ബ​ന്ധു​വി​നെ ആ​​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ

Jul 14, 2025 11:04 AM

ബ​ന്ധു​വി​നെ ആ​​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ

ബ​ന്ധു​വി​നെ ആ​​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വ്​...

Read More >>
ഭർതൃമതിയും മാതാവുമായ യുവതിയെ വശീകരിച്ച് നിരന്തരലൈംഗികപീഡനം : പ്രതി പിടിയിൽ

Jul 14, 2025 08:27 AM

ഭർതൃമതിയും മാതാവുമായ യുവതിയെ വശീകരിച്ച് നിരന്തരലൈംഗികപീഡനം : പ്രതി പിടിയിൽ

ഭർതൃമതിയും മാതാവുമായ യുവതിയെ വശീകരിച്ച് നിരന്തരലൈംഗികപീഡനം : പ്രതി പിടിയിൽ...

Read More >>
13 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ട്യൂഷന്‍ അധ്യാപകനെതിരെ രണ്ടാമതും പോക്സോ കേസ്; അറസ്റ്റ് രേഖപ്പെടുത്തി

Jul 12, 2025 10:29 AM

13 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ട്യൂഷന്‍ അധ്യാപകനെതിരെ രണ്ടാമതും പോക്സോ കേസ്; അറസ്റ്റ് രേഖപ്പെടുത്തി

13 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ട്യൂഷന്‍ അധ്യാപകനെതിരെ രണ്ടാമതും പോക്സോ കേസ്; അറസ്റ്റ്...

Read More >>
പത്തനംതിട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​; ബി ​ആ​ന്‍​ഡ് സി ​ബ്ലോ​ക്ക് ന​വീ​ക​ര​ണ​ത്തി​ന്​ ടെൻഡറായി

Jul 11, 2025 05:12 PM

പത്തനംതിട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​; ബി ​ആ​ന്‍​ഡ് സി ​ബ്ലോ​ക്ക് ന​വീ​ക​ര​ണ​ത്തി​ന്​ ടെൻഡറായി

പത്തനംതിട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​; ബി ​ആ​ന്‍​ഡ് സി ​ബ്ലോ​ക്ക് ന​വീ​ക​ര​ണ​ത്തി​ന്​...

Read More >>
പമ്പാതീരം കാതോർക്കുന്നു വഞ്ചിപ്പാട്ടിന്റെ ഈരടികൾക്കായി

Jul 11, 2025 03:45 PM

പമ്പാതീരം കാതോർക്കുന്നു വഞ്ചിപ്പാട്ടിന്റെ ഈരടികൾക്കായി

പമ്പാതീരം കാതോർക്കുന്നു വഞ്ചിപ്പാട്ടിന്റെ ഈരടികൾക്കായി ...

Read More >>
Top Stories