നാല് കിലോ കഞ്ചാവുമായി യുവാവിനെ തിരുവല്ല പോലീസ് പിടികുടി
പത്തനംതിട്ട : 13.10.2025 തീയതി രാവിലെ 07.15 മണിയ്ക്ക് കഞ്ചാവ് വില്പനയ്ക്കായി കൊണ്ട് വരുന്നു എന്നുള്ള രഹസ്യ വിവരം പത്തനംതിട്ട ജില്ലാ പോലീസ് മേധാവി R. ആനന്ദിനു ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പോലീസ് നടത്തിയ അന്വേഷണത്തിൽ തിരുവല്ല റെയിൽവെ സ്റ്റേഷൻ പാർക്കിംഗിൽ വച്ച് പത്തനംതിട്ട ളാഹ സ്വദേശി വെട്ടിച്ചുവിട്ടിൽ വീട്ടിൽ ബാലൻ മകൻ 22 വയസ്സുള്ള ശരത്ത് ലാലിനെ 3.990 കിലോ കഞ്ചാവുമായി തിരുവല്ല പോലീസ് പിടികൂടി കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുള്ളതാണ്. മുൻപും കഞ്ചാവ് കൈവശം വച്ചതിന് പെരുനാട് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളതാണ്.
thiruvalla police