കൊതുക് പരത്തുന്നതും ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതുമായ വൈറല്‍ രോഗമാണ് ഒറോപുഷ് ഫീവര്‍. ഇത് മൂലമുള്ള ലോകത്തിലെ ആദ്യ മരണം ബ്രസീലില്‍ രേഖപ്പെടുത്തി. 30 വയസ്സില്‍ താഴെയുള്ള രണ്ട് സ്‌ത്രീകളാണ് ബ്രസീലിലെ ബാഹിയ സംസ്ഥാനത്ത് ഈ പനി മൂലം മരിച്ചത്.
ഓര്‍ത്തോബുനിയവൈറസ് ഒറോപുഷിൻസ് എന്ന വൈറസ് പരത്തുന്ന ഈ പനി 1960ലാണ് ബ്രസീലില്‍ ആദ്യമായി കണ്ടെത്തിയത്. ആമസോണ്‍ മേഖലകളിലും മധ്യ, തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളായ പനാമ, അര്‍ജന്റീന, ബൊളീവിയ,ഇക്വഡോര്‍, പെറു, വെനസ്വല എന്നിവിടങ്ങളിലും പിന്നീട് ഇത് മൂലമുള്ള രോഗപടര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.മരുയിം എന്ന് പ്രാദേശികമായി അറിയപ്പെടുന്ന കുലികോയിഡെസ് പരന്‍സെസ് കൊതുകാണ് ഒറോപുഷ് പനി പരത്തുന്നത്. ഈ വര്‍ഷം 20 ഇടങ്ങളിലായി 7200 ഒറോപുഷ് ഫീവര്‍ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.
കൊതുക് കടിച്ച് നാല് മുതല്‍ എട്ട് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകും. ഒരാഴ്‌ചയോളം ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാം. പനി, തലവേദന, പേശീവേദന, സന്ധിവേദന, ചര്‍മ്മത്തില്‍ തിണര്‍പ്പ്, ഓക്കാനം, ഛര്‍ദ്ദി, തലകറക്കം, വെളിച്ചത്. വെളിച്ചത്തോടുള്ള സംവേദനത്വം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ഈ വൈറസിന് പ്രത്യേകം ചികിത്സകള്‍ ഒന്നും ലഭ്യമല്ല.
ലക്ഷണങ്ങള്‍ ലഘൂകരിക്കാനുള്ള മരുന്നുകള്‍ കഴിക്കാവുന്നതാണ്. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളവും കുടിക്കണം.ബാഹിയയിലെ പെര്‍ണാംബുക്കോയില്‍ റിപ്പോര്‍ട്ട് ചെയ്‌ത നാല് ഗര്‍ഭച്ഛിദ്രങ്ങളും നവജാതശിശുക്കളുടെ തലയുടെ വലുപ്പം കുറവായിര കാണപ്പെടുന്ന മൈക്രോസെഫലിയും ഒറോപുഷ് ഫീവര്‍ മൂലമാണോ എന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധിക്കുന്നുണ്ട്. അധികൃതര്‍ പരിശോധിക്കുന്നുണ്ട്..
Oropush viral fever; Similar to dengue fever and chikungunya, know about the disease..