മാലിന്യം ചീഞ്ഞ രൂക്ഷഗന്ധവും തെരുവുനായ ശല്യവും കാരണം വഴിയാത്രക്കാർക്ക് ബുദ്ധിമുട്ട്

മാലിന്യം ചീഞ്ഞ രൂക്ഷഗന്ധവും തെരുവുനായ ശല്യവും കാരണം വഴിയാത്രക്കാർക്ക് ബുദ്ധിമുട്ട്
Feb 6, 2026 02:59 PM | By Editor

മാലിന്യം ചീഞ്ഞ രൂക്ഷഗന്ധവും തെരുവുനായ ശല്യവും കാരണം വഴിയാത്രക്കാർക്ക് ബുദ്ധിമുട്ട്

ഏഴംകുളം : മാലിന്യം ചീഞ്ഞ രൂക്ഷഗന്ധവും തെരുവുനായ ശല്യവും കാരണം വഴിയാത്രക്കാർക്ക് ബുദ്ധിമുട്ട്. പറക്കോട് അമൃത ബോയ്സ് എച്ച്.എസിന്റെ പിൻഭാഗത്തുകൂടെ ഏഴംകുളത്തേക്ക് പോകുന്ന മുണ്ടയ്ക്കൽപ്പടി റോഡിലാണ് പ്രശ്നം.

ഇവിടെ അടൂർ നഗരസഭ സ്ഥാപിച്ച മിനി എം.സി.എഫിന് ചുറ്റും വ്യാപകമായി മാലിന്യംതള്ളുകയാണ്. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെക്കിടന്ന് ചീഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാൻ നായ്ക്കൾ ഇവിടെ കൂട്ടമായി തമ്പടിച്ചിരിക്കുകയാണ്. ദിവസവും സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നടന്നുപോകുന്ന വഴിയാണ്.

രാത്രിയിൽ നായ്ക്കൾ കാരണം ധൈര്യപൂർവം ഇതുവഴി നടന്നുപോകാൻ സാധിക്കുന്നില്ലെന്ന് പ്രദേശത്തുള്ളവർ പറയുന്നു. രാത്രിസമയത്ത് ഇരുചക്രവാഹനങ്ങളിൽ പോകുന്നവർക്കും നായ്ക്കൾ ശല്യമുണ്ടാക്കുന്നുണ്ടെന്ന് പറയുന്നു. മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി വ്യക്തമാക്കുന്ന ബോർഡ് മിനി എം.സി.എഫിൽ സ്ഥാപിച്ചിട്ടുണ്ട്.

പക്ഷേ, ഇതൊന്നും വകവെയ്ക്കാതെയാണ് മാലിന്യനിക്ഷേപം. അധികം വീടുകളും വെളിച്ചവും ഇല്ലാത്തതാണ് മാലിന്യം തള്ളുന്നവർക്ക് സൗകര്യമായ. മാലിന്യനിക്ഷേപം തടയാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

waste

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories