ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി, പത്തനംതിട്ട സ്വദേശി കാർത്തിക കൊച്ചിയിൽ ഡോക്ടർ അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി, പത്തനംതിട്ട സ്വദേശി കാർത്തിക കൊച്ചിയിൽ ഡോക്ടർ അറസ്റ്റിൽ
May 3, 2025 10:38 AM | By Editor



കൊച്ചി : ജര്‍മനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം കോടികള്‍ തട്ടിയ കേസില്‍ 'ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സല്‍ട്ടന്‍സി' സിഇഒ കാര്‍ത്തിക പ്രദീപ് പിടിയില്‍. തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് കോഴിക്കോട്ടു നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. നൂറിലേറെ ഉദ്യോഗാര്‍ഥികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്.


പത്തനംതിട്ട സ്വദേശിനിയായ കാര്‍ത്തിക തൃശൂരിലാണ് താമസിക്കുന്നത്. യുക്രൈനില്‍ ഡോക്ടറാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കൊച്ചി പുല്ലേപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ തൃശൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. കോഴിക്കോട്ടുനിന്നാണ് കാര്‍ത്തികയെ അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി നല്‍കാമെന്നു പറഞ്ഞ് 2024 ആഗസ്ത് 26 മുതല്‍ ഡിസംബര്‍ 14 വരെയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. സൗത്ത് ഇന്ത്യന്‍ ബാങ്ക് കലൂര്‍ ശാഖയിലെ കാര്‍ത്തികയുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്.


എറണാകുളത്തിനു പുറമെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. ഉദ്യോഗാര്‍ഥികളില്‍നിന്ന് 3 മുതല്‍ 8 ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് പരാതി. പണവും രേഖകളും നല്‍കിയതിനു ശേഷവും ജോലി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാര്‍ഥികള്‍ പൊലീസിനെ സമീപിച്ചത്. കേസായതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവര്‍ മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ മാത്രം മുപ്പതു ലക്ഷത്തോളം രൂപയാണ് ഇവര്‍ പലരില്‍നിന്നായി വാങ്ങിയത്.

Job Scam | Kochi | Doctor

Related Stories
നടിയെ ആക്രമിച്ച കേസ്: നടൻ ദിലീപിനെ വെറുതെ വിട്ടു

Dec 8, 2025 01:28 PM

നടിയെ ആക്രമിച്ച കേസ്: നടൻ ദിലീപിനെ വെറുതെ വിട്ടു

നടിയെ ആക്രമിച്ച കേസ്: നടൻ ദിലീപിനെ വെറുതെ...

Read More >>
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ​യും വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച

Dec 8, 2025 12:50 PM

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ​യും വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ​യും വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച...

Read More >>
എൽഡിഎഫ് മികച്ചവിജയം നേടും-രാജു ഏബ്രഹാം

Dec 8, 2025 11:02 AM

എൽഡിഎഫ് മികച്ചവിജയം നേടും-രാജു ഏബ്രഹാം

എൽഡിഎഫ് മികച്ചവിജയം നേടും-രാജു...

Read More >>
വീരമണികണ്ഠന് അർച്ചനയായി വടക്കൻ കളരി

Dec 8, 2025 10:42 AM

വീരമണികണ്ഠന് അർച്ചനയായി വടക്കൻ കളരി

വീരമണികണ്ഠന് അർച്ചനയായി വടക്കൻ...

Read More >>
വാരിമാറ്റിയശേഷവും മുട്ടാർ നീർച്ചാലിലേക്ക് ആളുകൾവീണ്ടും മാലിന്യം തള്ളിത്തുടങ്ങി

Dec 6, 2025 02:25 PM

വാരിമാറ്റിയശേഷവും മുട്ടാർ നീർച്ചാലിലേക്ക് ആളുകൾവീണ്ടും മാലിന്യം തള്ളിത്തുടങ്ങി

വാരിമാറ്റിയശേഷവും മുട്ടാർ നീർച്ചാലിലേക്ക് ആളുകൾവീണ്ടും മാലിന്യം തള്ളിത്തുടങ്ങി...

Read More >>
മൂന്നാറിലേക്കുള്ള കെഎസ്ആർടിസി സ്വിഫ്റ്റ്  തിരുവല്ല നഗരത്തിൽ ഗതാഗതം മുടക്കിയത് ഒന്നേകാൽ മണിക്കൂർ

Dec 6, 2025 02:11 PM

മൂന്നാറിലേക്കുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് തിരുവല്ല നഗരത്തിൽ ഗതാഗതം മുടക്കിയത് ഒന്നേകാൽ മണിക്കൂർ

മൂന്നാറിലേക്കുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് തിരുവല്ല നഗരത്തിൽ ഗതാഗതം മുടക്കിയത് ഒന്നേകാൽ...

Read More >>
Top Stories