രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു പമ്പ പാതയിൽ ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തി; മുറിച്ചു നീക്കേണ്ടത് 21 മരങ്ങൾ.

രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു  പമ്പ പാതയിൽ  ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തി; മുറിച്ചു നീക്കേണ്ടത് 21 മരങ്ങൾ.
May 8, 2025 04:24 PM | By Editor

രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു പമ്പ പാതയിൽ ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തി;

മുറിച്ചു നീക്കേണ്ടത് 21 മരങ്ങൾ.

ശബരിമല ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തിനു മുന്നോടിയായി ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ ഇന്നലെ പമ്പയിലെത്തി പരിശോധന നടത്തി മടങ്ങി. നിലയ്ക്കൽ– പമ്പ പാതയിൽ ഉണങ്ങിയതും അപകടാവസ്ഥയിലുള്ള 21 മരങ്ങൾ വനംവകുപ്പ് മുറിച്ചു മാറ്റും. പ്ലാപ്പള്ളി ഫോറസ്റ്റർ അജയകുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി, മരങ്ങളുടെ പട്ടിക ഗൂഡ്രിക്കൽ റേഞ്ച് ഓഫിസർക്ക് സമർപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചശേഷമേ മരങ്ങൾ മുറിക്കു. നിലയ്ക്കൽ ഹെലിപാഡ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഹെലികോപ്റ്റർ ഇറങ്ങേണ്ട സ്ഥാനം നിശ്ചയിച്ച് നമ്പർ അടയാളപ്പെടുത്തി.

ഈ മാസം 19ന് കുമരകത്തുനിന്നു ഹെലികോപ്റ്ററിൽ രാഷ്ട്രപതി നിലയ്ക്കൽ ഇറങ്ങും. കാർ മാർഗം പമ്പയിലെത്തി ഇരുമുടിക്കെട്ടുമുറുക്കി സന്നിധാനത്തേക്കു മലകയറുമെന്നും ദർശനശേഷം അന്നുതന്നെ മടങ്ങുമെന്നാണ് വിവരം. പഹൽഗാമിലെ കണ്ണീരിനു മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സന്ദർശനത്തിൽ മാറ്റം ഉണ്ടാകുമോ എന്നറിയില്ല. ഔദ്യോഗിക അറിയിപ്പ് ഇന്നലെയും ദേവസ്വം ബോർഡിനു ലഭിച്ചിട്ടില്ല. എന്നാലും മുന്നൊരുക്കങ്ങൾ നടത്താനാണു ബോർഡിന്റെ തീരുമാനം.

nilakkal-pampa

Related Stories
നിർദ്ധന പെൺകുട്ടിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക്  ഇലന്തൂർ ഗ്രാമം ഒരുമിക്കുന്നു

Oct 21, 2025 04:46 PM

നിർദ്ധന പെൺകുട്ടിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ഇലന്തൂർ ഗ്രാമം ഒരുമിക്കുന്നു

നിർദ്ധന പെൺകുട്ടിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ഇലന്തൂർ ഗ്രാമം ഒരുമിക്കുന്നു...

Read More >>
പത്തനംതിട്ട ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് പത്തനംതിട്ടയിൽ നടത്തി : 600 ൽ പരം കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു

Oct 21, 2025 01:02 PM

പത്തനംതിട്ട ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് പത്തനംതിട്ടയിൽ നടത്തി : 600 ൽ പരം കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു

പത്തനംതിട്ട ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് പത്തനംതിട്ടയിൽ നടത്തി : 600 ൽ പരം കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ...

Read More >>
സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് തുടക്കം; വൈകീട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും ഒക്ടോബര്‍ 21 മുതല്‍ 28 വരെയാണ് കായികമേള.

Oct 21, 2025 12:09 PM

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് തുടക്കം; വൈകീട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും ഒക്ടോബര്‍ 21 മുതല്‍ 28 വരെയാണ് കായികമേള.

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് തുടക്കം; വൈകീട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും ഒക്ടോബര്‍ 21 മുതല്‍ 28 വരെയാണ്...

Read More >>
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ് എന്നീ തസ്തികകളിലേക്ക് അഭിമുഖം  നടത്തുന്നു.

Oct 21, 2025 11:23 AM

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ് എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു.

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ് എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു....

Read More >>
അടൂർ ലൈഫ് ലൈനിൽ ഇവിഎആർ (EVAR) ചികിത്സ വിജയകരം

Oct 18, 2025 04:34 PM

അടൂർ ലൈഫ് ലൈനിൽ ഇവിഎആർ (EVAR) ചികിത്സ വിജയകരം

അടൂർ ലൈഫ് ലൈനിൽ ഇവിഎആർ (EVAR) ചികിത്സ...

Read More >>
പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം

Oct 18, 2025 04:16 PM

പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം

പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍...

Read More >>
Top Stories