ഉറക്കത്തിലായിരുന്ന അമ്മയും കുഞ്ഞും, സ്റ്റോപ്പിൽ ഇറങ്ങാൻ മറന്നു; 12 കി.മി തിരിച്ച് പോയി സ്റ്റോപ്പിൽ എത്തിച്ച് കെഎസ്ആർടിസി, മാതൃക

ഉറക്കത്തിലായിരുന്ന അമ്മയും കുഞ്ഞും, സ്റ്റോപ്പിൽ ഇറങ്ങാൻ മറന്നു; 12 കി.മി തിരിച്ച് പോയി സ്റ്റോപ്പിൽ എത്തിച്ച്  കെഎസ്ആർടിസി, മാതൃക
Jan 30, 2026 04:05 PM | By Editor

ഉറക്കത്തിലായിരുന്ന അമ്മയും കുഞ്ഞും, സ്റ്റോപ്പിൽ ഇറങ്ങാൻ മറന്നു; 12 കി.മി തിരിച്ച് പോയി സ്റ്റോപ്പിൽ എത്തിച്ച് കെഎസ്ആർടിസി, മാതൃക

വൈറ്റിലയിൽ നിന്നുമാണ് യുവതിയും കുഞ്ഞും ബസിൽ കയറിയത്. ചങ്കുവെട്ടിയായിരുന്നു ഇവർക്ക് ഇറങ്ങേണ്ടിയിരുന്ന സ്റ്റോപ്പ്. വണ്ടി നിർത്തി ഏതാനും പേർ സ്റ്റോപ്പിൽ ഇറങ്ങിയെങ്കിലും ഉറക്കത്തിലായിരുന്ന യുവതിക്കും കുഞ്ഞിനും സ്റ്റോപ്പിലിറങ്ങാനായില്ല.

കോഴിക്കോട്: അർധരാത്രിയിൽ ബസ്സിൽ നിന്നും സ്റ്റോപ്പിൽ ഇറങ്ങാൻ മറന്നുപോയ അമ്മയെയും കുഞ്ഞിനെയും പാതിവഴിയിലിറക്കാതെ കിലോമീറ്ററുകൾ തിരിച്ച് പോയി സ്റ്റോപ്പിൽ എത്തിച്ച് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ. ഇന്നലെ അർധരാത്രിയാണ് സംഭവം. ഉച്ചയ്ക്ക് തിരുവനന്തപുരത്തു നിന്നും കോഴിക്കോട് തൊട്ടിൽപ്പാലം വഴി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്ആ.ർടിസിയുടെ സൂപ്പർ ഫാസ്റ്റ് പ്രീമിയം KL-15-A-2964 നമ്പർ ബസ്സിലെ ജീവനക്കാരാണ് അർധരാത്രിയിൽ അമ്മയ്ക്കും കു‌ഞ്ഞിനും തുണയായായത്.

വൈറ്റിലയിൽ നിന്നുമാണ് യുവതിയും കുഞ്ഞും ബസിൽ കയറിയത്. മലപ്പുറം കൊയിലാണ്ടിക്കടുത്ത് ചങ്കുവെട്ടിയായിരുന്നു ഇവർക്ക് ഇറങ്ങേണ്ടിയിരുന്ന സ്റ്റോപ്പ്. വണ്ടി നിർത്തി ഏതാനും പേർ സ്റ്റോപ്പിൽ ഇറങ്ങിയെങ്കിലും ഉറക്കത്തിലായിരുന്ന യുവതിക്കും കുഞ്ഞിനും സ്റ്റോപ്പിലിറങ്ങാനായില്ല. പിന്നീട് ബസ് ഏറെ നേരം മുന്നോട്ട് കഴിഞ്ഞാണ് യുവതി ഇറങ്ങാനുണ്ടെന്ന് പറയുന്നത്. ഹൈവെ ആയിരുന്നതിനാൽ ബസ്സിനു തിരിക്കാൻ പന്ത്രണ്ട് കിലോമീറ്റർ പോകെണ്ടിവന്നു. ബസ്സ് തിരിച്ച് ഇവരെ ചങ്കുവെട്ടി ഭാഗത്തേക്ക് പോകുന്ന മറ്റേതെങ്കിലും കെ.എസ്.ആർ.ടി.സിയിൽ തന്നെ കയറ്റിവിടാൻ തീരുമാനിച്ചെങ്കിലും ഒരു ബസും വന്നില്ല.

ഇതോടെ ജീവനക്കാർ യുവതിയെയും കുഞ്ഞിനെയും വഴിയിലിറക്കാതെ തിരിച്ച് ചങ്ക് വെട്ടിയിലെക്ക് തന്നെ ബസ് വിടുകയായിരുന്നു. പതിനേഴ് കിലോമീറ്ററാണ് യുവതിക്കും കുഞ്ഞിനുമായി ബസ്സ്‌ വീണ്ടും ഓടിയത്. ചങ്ക് വെട്ടിയിൽ ബസ് എത്തുമ്പോഴെക്കും യുവതിയുടെ സഹോദരൻ കാറുമായെത്തി. യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമായി സഹോദരനെ ഏല്പിച്ച ശേഷം ബസ് വീണ്ടും യാത്ര തുടരുകയായിരുന്നു. ബസ്സിലെ യാത്രക്കാരടക്കം ഇവരെ തിരികെ സുരക്ഷിതമായി എത്തിക്കാനായി ബസ് ജീവനക്കാരോട് സഹകരിച്ചു.

ksrtc-bus-travels-12-km-back-to-drop-mother-and-child-who-missed-their-stop

Related Stories
കേരളീയ ആചാരമനുസരിച്ച് മുണ്ടും മേൽമുണ്ടും ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ത്യൻ താരങ്ങളുടെ ദർശനം

Jan 30, 2026 03:35 PM

കേരളീയ ആചാരമനുസരിച്ച് മുണ്ടും മേൽമുണ്ടും ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ത്യൻ താരങ്ങളുടെ ദർശനം

കേരളീയ ആചാരമനുസരിച്ച് മുണ്ടും മേൽമുണ്ടും ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ത്യൻ താരങ്ങളുടെ...

Read More >>
നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി.

Jan 30, 2026 02:58 PM

നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി.

നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി....

Read More >>
വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാറിന്‍റെ അവസാന ബജറ്റ്

Jan 29, 2026 02:54 PM

വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാറിന്‍റെ അവസാന ബജറ്റ്

വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാറിന്‍റെ അവസാന...

Read More >>
വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാറിന്‍റെ അവസാന ബജറ്റ്

Jan 29, 2026 02:53 PM

വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാറിന്‍റെ അവസാന ബജറ്റ്

വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാറിന്‍റെ അവസാന...

Read More >>
കേരളസംസ്ഥാനത്തെ നിരത്തുകളിൽ ചീറിപ്പായുന്ന ഓട്ടോറിക്ഷകൾ ഗ്രീൻ ആകും

Jan 29, 2026 12:50 PM

കേരളസംസ്ഥാനത്തെ നിരത്തുകളിൽ ചീറിപ്പായുന്ന ഓട്ടോറിക്ഷകൾ ഗ്രീൻ ആകും

കേരളസംസ്ഥാനത്തെ നിരത്തുകളിൽ ചീറിപ്പായുന്ന ഓട്ടോറിക്ഷകൾ ഗ്രീൻ...

Read More >>
ശബരിമല സ്വർണക്കൊള്ള: എൻ.കെ. ഉണ്ണിക്കൃഷ്ണനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ച് സർക്കാർ

Jan 29, 2026 12:22 PM

ശബരിമല സ്വർണക്കൊള്ള: എൻ.കെ. ഉണ്ണിക്കൃഷ്ണനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ച് സർക്കാർ

ശബരിമല സ്വർണക്കൊള്ള: എൻ.കെ. ഉണ്ണിക്കൃഷ്ണനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ച്...

Read More >>
Top Stories