പന്തളത്തെ കവർച്ച കേസിൽ കൊടും കുറ്റവാളി പിടിയിൽ

പന്തളത്തെ കവർച്ച കേസിൽ കൊടും കുറ്റവാളി പിടിയിൽ
Mar 31, 2026 04:15 PM | By Editor

പന്തളം കൈപ്പുഴയിൽ പ്രവാസിയുടെ വീട് കൊള്ളയടിച്ച് 51.5 പവൻ സ്വർണം കവർന്ന കേസിൽ മുഖ്യപ്രതികളിലൊരാൾ കൂടി പിടിയിൽ. തമിഴ്‌നാട് തെങ്കാശി സ്വദേശി മരുതരാജ് എന്ന് വിളിക്കുന്ന 'സബ്ജയിൽ രാജ'യെയാണ് പന്തളം പോലീസ് സാഹസികമായി പിടികൂടിയത്.

തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. അമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ രാജ, തമിഴ്‌നാട്ടിലടക്കം നിരവധി സ്റ്റേഷനുകളിലെ പിടികിട്ടാപ്പുള്ളിയാണ്.

ഒരു കൊലപാതകം, ആറ് വധശ്രമങ്ങൾ, നിരവധി കവർച്ചാ കേസുകൾ എന്നിവ ഇയാളുടെ പേരിലുണ്ട്.പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസിന്റെ മേൽനോട്ടത്തിൽ പന്തളം എസ്.എച്ച്.ഒ സജീഷ് കുമാർ, സബ് ഇൻസ്പെക്ടർ യു.വി. വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്. അൻവർഷ, ആർ. രഞ്ജിത്ത്, നിയാസ്, ബി. അരുൺ, സിജു എന്നീ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു..

അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തു. കേസിൽ ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും അവർ ഉടൻ വലയിലാകുമെന്നും പോലീസ് അറിയിച്ചു.

pandalam

Related Stories
 ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത ; ഇന്ന് 3 ജില്ലകളിൽ യെല്ലോ അല‍ർട്ട്;

Mar 31, 2026 02:49 PM

ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത ; ഇന്ന് 3 ജില്ലകളിൽ യെല്ലോ അല‍ർട്ട്;

ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത ; ഇന്ന് 3 ജില്ലകളിൽ യെല്ലോ...

Read More >>
മണിമലയാറ്റിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

Mar 31, 2026 01:03 PM

മണിമലയാറ്റിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

മണിമലയാറ്റിൽ വിദ്യാർത്ഥി...

Read More >>
പ്രവാസിയുടെ വീട്ടിൽനിന്ന് സ്വർണം കവർച്ച ചെയ്ത കേസിൽ കൊടുംകുറ്റവാളി അറസ്റ്റിൽ

Mar 30, 2026 03:27 PM

പ്രവാസിയുടെ വീട്ടിൽനിന്ന് സ്വർണം കവർച്ച ചെയ്ത കേസിൽ കൊടുംകുറ്റവാളി അറസ്റ്റിൽ

പ്രവാസിയുടെ വീട്ടിൽനിന്ന് സ്വർണം കവർച്ച ചെയ്ത കേസിൽ കൊടുംകുറ്റവാളി...

Read More >>
കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണം വിട്ടു നടപ്പാതയിലേക്ക് ഇടിച്ചുകയറി

Mar 30, 2026 02:50 PM

കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണം വിട്ടു നടപ്പാതയിലേക്ക് ഇടിച്ചുകയറി

കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണം വിട്ടു നടപ്പാതയിലേക്ക്...

Read More >>
പത്തനംതിട്ട ജില്ലയിൽ പുല്ലാട് ചാലുവാതുക്കലിൽ  അനധികൃതമായി  നടത്തുന്ന ഫാമിനെതിരെ പരാതിയുമായി സമീപവാസികൾ

Mar 30, 2026 12:45 PM

പത്തനംതിട്ട ജില്ലയിൽ പുല്ലാട് ചാലുവാതുക്കലിൽ അനധികൃതമായി നടത്തുന്ന ഫാമിനെതിരെ പരാതിയുമായി സമീപവാസികൾ

പത്തനംതിട്ട ജില്ലയിൽ പുല്ലാട് ചാലുവാതുക്കലിൽ അനധികൃതമായി നടത്തുന്ന ഫാമിനെതിരെ പരാതിയുമായി സമീപവാസികൾ...

Read More >>
നാളെ അടൂരും പത്തനംതിട്ടയും ഗതാഗത നിയന്ത്രണം

Mar 29, 2026 09:37 PM

നാളെ അടൂരും പത്തനംതിട്ടയും ഗതാഗത നിയന്ത്രണം

അടൂരിലും പത്തനംതിട്ടയിലും നാളെ ഗതാഗത നിയന്ത്രണം...

Read More >>
Top Stories