പാലാ ചേർപ്പുങ്കലിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിനിയായ ഡോക്ടർ ഷേബ റേയ്ച്ചലിനെയാണ് കെഴുവംകുളത്തെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിലെ ഡോക്ടറായിരുന്നു 30 വയസ്സുകാരിയായ ഷേബ. ഹോസ്റ്റൽ മുറിക്കുള്ളിൽ ഷേബയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
പത്തനംതിട്ട ഉള്ളന്നൂർ സ്വദേശി സുബിൻ പി. വർഗീസിന്റെ ഭാര്യയാണ് ഷേബ. കോന്നി ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി ഭരണസമിതി അംഗം വി. രംഗനാഥിന്റെയും റിട്ട. തഹസീൽദാർ സതിയമ്മയുടെയും മകളാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംസ്കാര ചടങ്ങുകൾ ഏപ്രിൽ 20 തിങ്കളാഴ്ച നടക്കും. രാവിലെ 8.30-ന് പത്തനംതിട്ട വലഞ്ചുഴിയിലുള്ള വീട്ടിലും, തുടർന്ന് 9.45-ന് കുളനടയിലുള്ള ഭർതൃഗൃഹത്തിലും ഭൗതികശരീരം പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം രണ്ട് മണിക്ക് ഉള്ളന്നൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കാരം നടക്കും.
.
Doctor death


