നടുറോഡിൽ തടി ലോറി ചരിഞ്ഞു
പത്തനംതിട്ട: വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയിലേക്ക് തടിയുമായി പോയ ലോറിയുടെ പിറകുവശത്തെ രണ്ട് ടയർ പഞ്ചറായി ചരിഞ്ഞു. അടൂർ,
വടക്കടത്തുകാവ് ഐ.ടി.ഐ ജങ്ഷനിൽ വ്യാഴാഴ്ച പുലർച്ചയായിരുന്നു സംഭവം. ലോറി ഒരു ഭാഗത്തേക്ക് ചരിഞ്ഞ് അപകടാവസ്ഥയിലായി.
റോഡിന്റെ മധ്യത്തിൽ അകപ്പെട്ട ലോറി എങ്ങോട്ടും നീക്കാനുമായില്ല. ഇതുവഴിയുള്ള വാഹന ഗതാഗതത്തിനും തടസ്സമുണ്ടായി. ഏതു സമയവും
വാഹനം റോഡിലേക്ക് മറിയാനുള്ള സാഹചര്യവുമായിരുന്നു.
തുടർന്ന് രണ്ട് ജെ.സി.ബി എത്തിച്ച് ലോറി താങ്ങി നിർത്തിയ ശേഷം പഞ്ചറായ ടയർ മാറ്റിയിട്ട് താൽക്കാലികമായി ലോറി റോഡിന്റെ അരികിലേക്ക് മാറ്റിയിട്ടു. രാവിലെ എട്ടുമണിയോടെയാണ് ലോറി മാറ്റിയിട്ട് ഗതാഗതം പുനഃസ്ഥാപിച്ചത്. അളവിൽ കവിഞ്ഞ ലോഡും മോശം ടയറുമാണ് ലോറി
അപകടത്തിന് ഇടയാക്കിയത്. അടൂർ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. അടൂർ ഹൈവേ പൊലീസും
സ്ഥലത്തെത്തിയിരുന്നു.
a-timber-lorry-overturned-on-the-highway
