രണ്ട് കൊലപാതകം ഉൾപ്പെടെ 15ഓളം കേസുകളിൽ പ്രതിയായ ആളെ കാപ്പ പ്രകാരം തടവിലാക്കി
തിരുവല്ല: രണ്ട് കൊലപാതകം ഉൾപ്പെടെ 15ഓളം കേസുകളിൽ പ്രതിയായ ആളെ കേരള കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. തിരുവല്ല- ഇരവിപേരൂർ- വള്ളംകുളം, തിരുവാമനപുരം കുരുവിക്കാട്ടിൽ വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന അഖിൽ കുമാർ (34)നെയാണ് ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല മജിസ്ട്രേറ്റ് കൂടിയായ ജില്ല കലക്ടറുടെ ഉത്തരവിൻ പ്രകാരം തിരുവല്ല ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ പാർപ്പിച്ചിരിക്കുന്നത്.
ഇയാൾ മുമ്പ് രണ്ട് കൊലപാതക കേസുകളിലും കൂടാതെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കൽ, വാഹനം കത്തിക്കൽ, കൊലപാതക ശ്രമം, സംഘം ചേർന്ന് ആക്രമണം, വീടുകയറി ആക്രമണം, അടിപിടി, സ്ത്രീകൾക്കെതിരെ അപമര്യാദയായി പെരുമാറൽ, വീട്ടുപകരണങ്ങൾ അടിച്ചുനശിപ്പിക്കൽ തുടങ്ങി പൊതുജനങ്ങളുടെ സമാധാന ജീവിതത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും ഭംഗം വരുത്തുന്ന തരത്തിൽ പതിനഞ്ചോളം കേസുകളിലും പ്രതിയാണ്.
accused-in-two-murder-cases-detained-under-kaapa
