സോളാർ ബാറ്ററികൾ മോഷ്ടിച്ച പ്രതിക്ക് രണ്ടുവർഷം തടവും പിഴയും

സോളാർ ബാറ്ററികൾ മോഷ്ടിച്ച പ്രതിക്ക് രണ്ടുവർഷം തടവും പിഴയും
May 11, 2026 01:20 PM | By Editor

സോളാർ ബാറ്ററികൾ മോഷ്ടിച്ച പ്രതിക്ക് രണ്ടുവർഷം തടവും പിഴയും

പത്തനംതിട്ട: സോളാർ ബാറ്ററികൾ മോഷ്ടിച്ച പ്രതിക്ക് രണ്ടുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെച്ചൂച്ചിറ ചേത്തക്കൽ കൂത്താട്ടുകുളം, കാവും മുക്കത്ത് വീട്ടിൽ ആശിഷ് എന്ന് വിളിക്കുന്ന ജോർജ് മാത്യു (36) വിനെയാണ് റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റ് അരുൺ കുമാർ ആർ.സി രണ്ട് വർഷത്തെ തടവിനും 25000 രൂപ പിഴ അടക്കുന്നതിനും ശിക്ഷ വിധിച്ചത്. വെച്ചൂച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട കുംഭിത്തോട് പട്ടിക ജാതി കോളനിയിൽ പഞ്ചായത്ത്‌ റോഡിൽ സ്ഥാപിച്ചിരുന്ന ബ്ലോക്ക്‌ പഞ്ചായത്ത്‌ വക സോളാർ ലൈറ്റ് സിസ്റ്റത്തിന്റെ പോസ്റ്റിൽ സ്ഥാപിച്ചിരുന്ന 10,000 രൂപയോളം വില വരുന്ന സോളാർ ലൈറ്റിന്റെ ബാറ്ററികൾ മോഷണം പോയിരുന്നു.

സ്ഥലത്തെ വാർഡ് മെമ്പർ സതീഷിന്റെ പരാതിയിൽ വെച്ചൂച്ചിറ പോലീസ് സബ് ഇൻസ്‌പെക്ടർ സായി സേനൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണങ്ങൾ നടത്തി. തുടർന്ന് കൂടുതലായി അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ചാർജ് ഷീറ്റ് സമർപ്പിക്കുകയും ചെയ്തത് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന എം.ആർ. സുരേഷ് ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ബി. അനിൽകുമാർ, സൗമ്യ രഘു എന്നിവർ കോടതിയിൽ ഹാജരായി.

accused-of-stealing-solar-batteries-gets-two-years-in-prison-and-fine

Related Stories
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ ഊരി; പതറാതെ ബസ് നിർത്തി ഡ്രൈവർ: ഒഴിവായത് വൻ അപകടം

May 11, 2026 10:40 AM

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ ഊരി; പതറാതെ ബസ് നിർത്തി ഡ്രൈവർ: ഒഴിവായത് വൻ അപകടം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ ഊരി; പതറാതെ ബസ് നിർത്തി ഡ്രൈവർ: ഒഴിവായത് വൻ...

Read More >>
 സ്‌കൂളുകള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്   മെയ് 31 നകം നേടണം

May 9, 2026 11:09 AM

സ്‌കൂളുകള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് മെയ് 31 നകം നേടണം

സ്‌കൂളുകള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് മെയ് 31 നകം...

Read More >>
വാര്യാപുരത്ത് അപകടപരമ്പര; നിയന്ത്രണം വിട്ട ആംബുലൻസ് കാൽനടയാത്രികന്റെ ജീവനെടുത്തു, സമീപത്തെ വീട്ടിലേക്ക് മറിഞ്ഞു.:

May 7, 2026 10:22 PM

വാര്യാപുരത്ത് അപകടപരമ്പര; നിയന്ത്രണം വിട്ട ആംബുലൻസ് കാൽനടയാത്രികന്റെ ജീവനെടുത്തു, സമീപത്തെ വീട്ടിലേക്ക് മറിഞ്ഞു.:

വാര്യാപുരത്ത് അപകടപരമ്പര; നിയന്ത്രണം വിട്ട ആംബുലൻസ് കാൽനടയാത്രികന്റെ ജീവനെടുത്തു, സമീപത്തെ വീട്ടിലേക്ക് മറിഞ്ഞു.:...

Read More >>
പാചകവാതകവില വർധനയിൽ ഹോട്ടൽ ഉടമകൾ സമരം നടത്തി

May 7, 2026 01:36 PM

പാചകവാതകവില വർധനയിൽ ഹോട്ടൽ ഉടമകൾ സമരം നടത്തി

പാചകവാതകവില വർധനയിൽ ഹോട്ടൽ ഉടമകൾ സമരം നടത്തി...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുറ്റപത്രം സമർപ്പിച്ചു

May 7, 2026 01:03 PM

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുറ്റപത്രം സമർപ്പിച്ചു

‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുറ്റപത്രം...

Read More >>
പത്തനംതിട്ടയിൽ സ്കൂട്ടർ ഓടിക്കുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു

May 7, 2026 11:06 AM

പത്തനംതിട്ടയിൽ സ്കൂട്ടർ ഓടിക്കുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു

പത്തനംതിട്ടയിൽ സ്കൂട്ടർ ഓടിക്കുന്നതിനിടെ യുവതിക്ക് പാമ്പ്...

Read More >>
Top Stories