‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാം ബലാത്സംഗക്കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. ഭരണമാറ്റത്തിന് പിന്നാലെ രാഹുലിനെ കൂടുതൽ കുരുക്കിലാക്കുന്ന നടപടികളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴി പൂർണ്ണമായും വിശ്വസിച്ചാണ് അന്വേഷണം പൂർത്തിയാക്കിയതെന്ന് കുറ്റപത്രത്തിൽ പോലീസ് വ്യക്തമാക്കുന്നു. രാഹുലിനെതിരെ വിവിധ ലൈംഗിക പീഡന പരാതികൾ നിലവിലുണ്ടെങ്കിലും അതിൽ മൂന്ന് കേസുകളിൽ ആദ്യമായാണ് ഇപ്പോൾ ഒരു കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്.
നേരത്തെ രണ്ട് കേസുകളിൽ ഒളിവിൽ പോവുകയും ജാമ്യം നേടുകയും ചെയ്ത രാഹുലിനെ അതീവ രഹസ്യമായി നീങ്ങിയ പോലീസ് മൂന്നാം കേസിലാണ് പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്. ഈ കേസിലെ പരാതിക്കാരി നിലവിൽ വിദേശത്തായതിനാൽ മൊഴി രേഖപ്പെടുത്തുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായിരുന്നു. തുടർന്ന് വിദേശത്തെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഓൺലൈൻ വഴി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.
23ന് പ്രോസിക്യൂട്ടർ പദവിയിലെ കാലാവധി കഴിയും. പബ്ലിക് പ്രോസിക്യൂട്ടറെയും കോർട്ട് ലെയ്സണായ എഎസ്ഐ പി.ജെ.ആൻസിയെയും കോടതി പ്രത്യേകം അഭിനന്ദിച്ചു. റാന്നി പൊലീസ് ഇൻസ്പെകടറായിരുന്ന പി.എസ്.വിനോദാണ് അന്വേഷണം നടത്തിയത്.
rahul mankootathil


