റാന്നിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം
റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മടത്തുംപടി ജംഗ്ഷനിൽ പുലർച്ചെ ആൺ വാൻ വാഹനാപകടം സംഭവിച്ചത് . റാന്നി ഭാഗത്തുനിന്ന് എരുമേലി ഭാഗത്തേക്ക് ചരക്കുമായി പോവുകയായിരുന്ന ട്രക്ക് വഴിയോരത്തെ വീടും കടയുമുള്ള കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റു. മാടത്തുംപടി സ്വദേശി മഴവഞ്ചേരില്‍ വത്സമ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്കാണ് ലോറി ഇടിച്ച് കയറിയത്. അപകട സമയത്ത് വത്സമ്മ വീട്ടിലുണ്ടായിരുന്നു.
വേഗതയില്‍ വന്ന ലോറി ആദ്യം സംസ്ഥാന പാതയോരത്തെ വൈദ്യുത തൂൺ ഇടിച്ച് തകര്‍ത്തതിന് ശേഷമാണ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കെട്ടിടത്തിന് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വീട്ടിലെ ഉപകരണങ്ങൾ തകരുകയും സമീപത്തെ കിണറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പുലർച്ചെയായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഭാഗികമായി ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. ലോറിക്കും സാരമായ തകരാറുകള്‍ സംഭവിച്ചു.
Freight truck crashes into building in Ranni; heavy damage reported
