വാക്ക് പാലിച്ച് സർക്കാർ ;അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി
തിരുവനന്തപുരം: അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി.
സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യ സുക്ഷ ഓഫീസറായാണ് നിയമനം.
നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് നിരഞ്ജനയ്ക്ക് കൈമാറി. നവീൻ ബാബുവിൻ്റെ കുടുംബത്തിന്
ജോലി നൽകുമെന്ന് നേരത്തെ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. യാത്രയയപ്പ് യോഗത്തിൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി പി ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിന് പിറകെയായിരുന്നു നവീൻ ബാബുവിന്‍റെ ആത്മഹത്യ.
Keeping its word, the government provides a government job to Niranjana N Nair, daughter of the late ADM Naveen Babu
