ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം
Sep 11, 2026 11:08 AM | By Editor

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

അടൂർ : ടോറസിന്റെ പിറകിലെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങിയതോടെ അടൂർ ഹോളിക്രോസ്-ആനന്ദപ്പള്ളി റോഡിൽ ആറ് വൈദ്യുതത്തൂണുകൾ ഒടിഞ്ഞുവീണു. മീറ്ററുകളോളം വൈദ്യുതി ലൈനുകളും അനുബന്ധ ഉപകരണങ്ങളും കേബിൾ ടി.വി. ഉപകരണങ്ങളും തകർന്നു. വൈദ്യുതി തൂണുകൾ റോഡിലേക്ക് വീണതിനെ തുടർന്ന് റോഡിനും കേടുപാടുണ്ടായി. വൈദ്യുതി വകുപ്പിന്റെ കണക്കുപ്രകാരം രണ്ടുലക്ഷം രൂപയിലേറെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. ഹോളിക്രോസ് ജങ്ഷൻ ഭാഗത്തുനിന്ന് ആനന്ദപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസാണ് അപകടമുണ്ടാക്കിയത്. വിളനിലം കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ കയറ്റം കയറുന്നതിനിടെ ടോറസിന്റെ പിറകിലെ ഉയർന്ന ഭാഗം വൈദ്യുതി കമ്പിയിൽ കുരുങ്ങുകയായിരുന്നു. തുടർന്ന് വാഹനം മുന്നോട്ടുപോയതോടെ ഒന്നിനുപിന്നാലെ ഒന്നായി വൈദ്യുതിത്തൂണുകൾ ഒടിഞ്ഞുവീഴുകയായിരുന്നു.

സമീപത്തെ സി.സി.ടി.വി. ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീഴുന്നതിനൊപ്പം ലൈനുകളും കേബിൾ ടി.വി. ഉപകരണങ്ങളും റോഡിലേക്ക് പതിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടത്തിനുശേഷം ടോറസ് വേഗം കുറച്ചെങ്കിലും നിർത്താതെ കടന്നുപോയി.

സംഭവസമയത്തുതന്നെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ റോഡിന്റെ ഇരുവശത്തും റിബൺ കെട്ടി ഗതാഗതം നിയന്ത്രിച്ചു. പിന്നീട് അടൂർ കെ.എസ്.ഇ.ബി. അധികൃതർ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ നടത്തി. അടൂർ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് എസ്.ഐ. ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അപകടമുണ്ടാക്കിയ ടോറസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

The raised body of a Taurus truck got entangled in an electric line; six poles collapsed; loss of two lakhs

Related Stories
നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന് പുതിയ ട്രഷറർ

Sep 9, 2026 08:00 PM

നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന് പുതിയ ട്രഷറർ

നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന് പുതിയ ട്രഷറർ...

Read More >>
പന്തളത്ത് എം.സി. റോഡ് (MC Road) അനധികൃതമായി വെട്ടിപ്പൊളിച്ച് പരസ്യബോർഡുകൾ സ്ഥാപിച്ച സ്വകാര്യ സ്ഥാപനത്തിന് 70,000 രൂപ പിഴ .

Sep 9, 2026 04:10 PM

പന്തളത്ത് എം.സി. റോഡ് (MC Road) അനധികൃതമായി വെട്ടിപ്പൊളിച്ച് പരസ്യബോർഡുകൾ സ്ഥാപിച്ച സ്വകാര്യ സ്ഥാപനത്തിന് 70,000 രൂപ പിഴ .

പന്തളത്ത് എം.സി. റോഡ് (MC Road) അനധികൃതമായി വെട്ടിപ്പൊളിച്ച് പരസ്യബോർഡുകൾ സ്ഥാപിച്ച സ്വകാര്യ സ്ഥാപനത്തിന് 70,000 രൂപ പിഴ ....

Read More >>
പ്രളയമുന്നറിയിപ്പ് കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കണം

Sep 9, 2026 02:31 PM

പ്രളയമുന്നറിയിപ്പ് കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കണം

പ്രളയമുന്നറിയിപ്പ് കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കണം ...

Read More >>
കളക്ട്രേറ്റിന് സമീപം ഇലക്ട്രിക് പോസ്റ്റില്‍ തീപിടുത്തം :ഫയര്‍ ഫോഴ്സ് തീ അണച്ചു.

Sep 9, 2026 02:03 PM

കളക്ട്രേറ്റിന് സമീപം ഇലക്ട്രിക് പോസ്റ്റില്‍ തീപിടുത്തം :ഫയര്‍ ഫോഴ്സ് തീ അണച്ചു.

കളക്ട്രേറ്റിന് സമീപം ഇലക്ട്രിക് പോസ്റ്റില്‍ തീപിടുത്തം :ഫയര്‍ ഫോഴ്സ് തീ...

Read More >>
ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ  തകരാർ; തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്കിന് തുടക്കമിട്ട് മുത്തൂർ

Sep 9, 2026 11:01 AM

ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ തകരാർ; തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്കിന് തുടക്കമിട്ട് മുത്തൂർ

ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ തകരാർ; തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്കിന് തുടക്കമിട്ട്...

Read More >>
കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

Sep 8, 2026 03:32 PM

കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക്...

Read More >>
Top Stories