പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ ശനിയാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ഹർത്താൽ ആരംഭിച്ചു

പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ ശനിയാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ഹർത്താൽ ആരംഭിച്ചു
Oct 24, 2026 10:51 AM | By Editor

പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ ശനിയാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ഹർത്താൽ ആരംഭിച്ചു


ചിറ്റാർ : പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ ശനിയാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ഹർത്താൽ ആരംഭിച്ചു. ചിറ്റാർ, സീതത്തോട്, കൊല്ലമുള, പെരുനാട്, അരുവാപ്പുലം, വടശ്ശേരിക്കര, തണ്ണിത്തോട് വില്ലേജുകളിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ​അവശ്യസർവീസുകളായ ആശുപത്രി, ആംബുലൻസ്, പത്രം, പാൽ വിതരണം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.


സെപ്തംബർ 24ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ പട്ടികയിൽ ജില്ലയിലെ ഇ‍ൗ ഏഴു വില്ലേജിനെയും ജനവാസകേന്ദ്രങ്ങളെയും പൂർണമായും ഉൾപ്പെടുത്തിയിരിക്കുകയാണ്‌. നിലവിൽ ഈ മേഖലയിൽ ഭൂമി വിൽക്കാനോ വാങ്ങാനോ കഴിയാത്ത സ്ഥിതിയുണ്ട്. വന്യമൃഗ സങ്കേതമാകുന്നതോടെ ജനങ്ങൾ വെറും കൈയോടെ നാടുവിടേണ്ടി വരും. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രധാനമന്ത്രിയെയും മറ്റ് ബന്ധപ്പെട്ട മന്ത്രിമാരെയും കണ്ട് ഇക്കാര്യത്തിൽ ഒന്നും ചെയ്യാത്തത്‌ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌. യുഡിഎഫിന്റെ എംഎൽഎമാർ വിഷയം നിയമസഭയിൽ അവതരിപ്പിക്കാൻ പോലും തയ്യാറായിട്ടില്ല. ജില്ലയിലെ എംപിയും ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കാത്തതും ചർച്ചയാണ്‌.


ജനിച്ചുവളർന്ന മലയോരമണ്ണിൽ ജീവിതം ദുരിതത്തിലാക്കുന്ന പരിസ്ഥിതിലോല നിയമത്തിൽനിന്നും ഏഴ്‌ വില്ലേജുകളെയും ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട് നടത്തുന്ന ഹർത്താൽ ജനങ്ങൾ വിജയിപ്പിക്കണമെന്ന്‌ സിപിഐ എം അഭ്യർഥിച്ചു.

A hartal (strike) led by the CPI(M) commenced on Saturday in seven villages of Pathanamthitta district that are included in the draft notification for Ecologically Sensitive Zones

Related Stories
തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ്: ഉടമ സജി പി. സാമിന് 9 വർഷം തടവും പിഴയും; പത്തനംതിട്ട ജില്ലയിലെ ആദ്യ ബഡ്സ് ആക്ട് വിധി

Oct 24, 2026 07:59 AM

തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ്: ഉടമ സജി പി. സാമിന് 9 വർഷം തടവും പിഴയും; പത്തനംതിട്ട ജില്ലയിലെ ആദ്യ ബഡ്സ് ആക്ട് വിധി

തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ്: ഉടമ സജി പി. സാമിന് 9 വർഷം തടവും പിഴയും; പത്തനംതിട്ട ജില്ലയിലെ ആദ്യ ബഡ്സ് ആക്ട്...

Read More >>
കനത്തമഴയിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്

Oct 23, 2026 03:54 PM

കനത്തമഴയിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്

കനത്തമഴയിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത്...

Read More >>
പത്തനംതിട്ടജില്ലയിൽ മലയോര മേഖലയിലേയ്ക്കുള്ള രാത്രിയാത്രയ്ക്ക് ഒക്ടോബര്‍ 26 വരെ നിരോധനം ഏർപ്പെടുത്തി ജില്ല കലക്ടര്‍ ഉത്തരവിട്ടു

Oct 23, 2026 01:14 PM

പത്തനംതിട്ടജില്ലയിൽ മലയോര മേഖലയിലേയ്ക്കുള്ള രാത്രിയാത്രയ്ക്ക് ഒക്ടോബര്‍ 26 വരെ നിരോധനം ഏർപ്പെടുത്തി ജില്ല കലക്ടര്‍ ഉത്തരവിട്ടു

പത്തനംതിട്ടജില്ലയിൽ മലയോര മേഖലയിലേയ്ക്കുള്ള രാത്രിയാത്രയ്ക്ക് ഒക്ടോബര്‍ 26 വരെ നിരോധനം ഏർപ്പെടുത്തി ജില്ല കലക്ടര്‍...

Read More >>
പത്തനംതിട്ട ജില്ലയില്‍ ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം ഒക്ടോബര്‍ 26 വരെ നിരോധിച്ചു

Oct 23, 2026 12:19 PM

പത്തനംതിട്ട ജില്ലയില്‍ ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം ഒക്ടോബര്‍ 26 വരെ നിരോധിച്ചു

പത്തനംതിട്ട ജില്ലയില്‍ ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം ഒക്ടോബര്‍ 26 വരെ...

Read More >>
 പന്തളത്ത് ശിവസേന ജില്ലാ സെക്രട്ടറിക്ക് നേരെ ഗുണ്ടാ ആക്രമണം; ഗുരുതര പരിക്ക്

Oct 23, 2026 10:33 AM

പന്തളത്ത് ശിവസേന ജില്ലാ സെക്രട്ടറിക്ക് നേരെ ഗുണ്ടാ ആക്രമണം; ഗുരുതര പരിക്ക്

പന്തളത്ത് ശിവസേന ജില്ലാ സെക്രട്ടറിക്ക് നേരെ ഗുണ്ടാ ആക്രമണം; ഗുരുതര...

Read More >>
ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് നൽകി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു.

Oct 22, 2026 05:12 PM

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് നൽകി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു.

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് നൽകി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി...

Read More >>
Top Stories