തണ്ണിത്തോട് അടവി ഇക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികളുടെ വൻ തിരക്ക്. പൂജാ അവധി ദിവസങ്ങളിൽ കുട്ടവഞ്ചി സവാരിയിലൂടെ റെക്കോർഡ് വരുമാനമാണ് കേന്ദ്രം സ്വന്തമാക്കിയത്. കല്ലാറ്റിൽ ജലസമൃദ്ധി ഏറിയതും തുടർച്ചയായ അവധി ദിവസങ്ങളുമാണ് അടവിയിലേക്ക് സഞ്ചാരികളെ ആകർഷിച്ചത്. തണ്ണിത്തോട് അടവി ഇക്കോ ടൂറിസം കേന്ദ്രത്തിൽ റെക്കോർഡ് വരുമാനവുമായി കുട്ടവഞ്ചി സവാരി. തുടർച്ചയായ അവധി ദിവസങ്ങളിൽ സഞ്ചാരികളുടെ വൻ ഒഴുക്കാണ് അടവിയിലേക്ക് ഉണ്ടായത്.
മഹാനവമി ദിനത്തിൽ മാത്രം രണ്ടു ലക്ഷത്തിലേറെ രൂപയുടെ ടിക്കറ്റ് വരുമാനമാണ് അടവിയിൽ ലഭിച്ചത്. പൂജവയ്പ് ദിനത്തിൽ ഒരു ലക്ഷത്തിലധികവും, വിജയദശമി ദിനത്തിൽ മുക്കാൽ ലക്ഷത്തിലേറെ രൂപയും ടിക്കറ്റ് ഇനത്തിൽ ഇക്കോ ടൂറിസം കേന്ദ്രത്തിന് ലഭിച്ചു.
തുടർച്ചയായ മഴയെത്തുടർന്ന് കല്ലാർ ജലസമൃദ്ധമായതാണ് കാടിന്റെ കുളിർമ ആസ്വദിക്കാൻ സഞ്ചാരികളെ ആകർഷിക്കുന്നത്.
സമീപ ജില്ലകളിൽ നിന്നും കുടുംബസമേതമാണ് ആളുകൾ ഇവിടേക്ക് എത്തുന്നത്. കൂടാതെ കുട്ടികൾക്കായി പുതുതായി ആരംഭിച്ച പെഡൽ ബോട്ടിങ്ങിനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടവഞ്ചി സവാരിക്ക് പുറമെ കുട്ടികൾക്ക് സമയം ചെലവഴിക്കാൻ പുതിയ ബോട്ടിങ് സംവിധാനം സഹായിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സഞ്ചാരികളുടെ തിരക്ക് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Pathanamthitta













