ശബരിമല തീർത്ഥാടകർക്ക് ആരോഗ്യസുരക്ഷയൊരുക്കാൻ 'സ്വാസ്ഥ്യം ശരണം' ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിന് ഔദ്യോഗിക തുടക്കം

 ശബരിമല തീർത്ഥാടകർക്ക് ആരോഗ്യസുരക്ഷയൊരുക്കാൻ 'സ്വാസ്ഥ്യം ശരണം' ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിന് ഔദ്യോഗിക തുടക്കം
Nov 7, 2026 10:20 AM | By Editor

ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് സമഗ്രമായ ആരോഗ്യപരിരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച ‘സ്വാസ്ഥ്യം ശരണം’. ആരോഗ്യത്തോടെ ശരണയാത്ര' ബോധവൽക്കരണ ക്യാമ്പയിന്റെ ലോഗോ പ്രകാശനം ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവ്വഹിച്ചു. പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആന്റോ ആന്റണി എം.പി , സി വി. ശാന്തകുമാർ എം.എൽ.എ., തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, ജില്ലാ മെഡിക്കൽ ഓഫീസറും ശബരിമല ആരോഗ്യവകുപ്പ് സംസ്ഥാന നോഡൽ ഓഫീസറുമായ ഡോ. ജെ. മണികണ്ഠൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിനു ജി. തോമസ്, ആരോഗ്യവകുപ്പ്, ദേവസ്വം , വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് വിശിഷ്ട വ്യക്തികളും സന്നിഹിതരായി.


മണ്ഡല–മകരവിളക്ക് തീർത്ഥാടനകാലത്ത് ശബരിമലയിലേക്കെത്തുന്ന ഓരോ ഭക്തന്റെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പമ്പ മുതൽ സന്നിധാനം വരെയുള്ള തീർത്ഥാടന പാതയിലും വിവിധ ഇടത്താവളങ്ങളിലും വിപുലമായ ആരോഗ്യസംവിധാനങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങൾ, അടിയന്തര ചികിത്സാ സൗകര്യങ്ങൾ, വിദഗ്ധ ഡോക്ടർമാരുടെ സേവനം, ഹൃദയസംബന്ധമായ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ എന്നിവ തീർത്ഥാടകർക്ക് പ്രയോജനപ്പെടും.


പ്രായമായ തീർത്ഥാടകരും വിവിധ ജീവിതശൈലീ രോഗങ്ങളുള്ളവരും മലകയറ്റത്തിനിടെ ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകളും ആരോഗ്യബോധവൽക്കരണവും ക്യാമ്പയിന്റെ ഭാഗമായി ശക്തിപ്പെടുത്തും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിതമായ ചികിത്സാ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും.


ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെയും വിവിധ വിഭാഗങ്ങളുടെയും ഏകോപനത്തിലൂടെ തീർത്ഥാടനകാലം സുരക്ഷിതവും ആരോഗ്യകരവുമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ‘ സ്വാസ്ഥ്യം ശരണം’ ആരോഗ്യത്തോടെ ശരണയാത്ര, ബോധവൽക്കരണ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

swasthyam sharanam

Related Stories
ടോറസ് വാഹനങ്ങളുടെ അമിതവേഗം; അപകടങ്ങൾ തുടർക്കഥയാകുന്നു

Nov 6, 2026 02:02 PM

ടോറസ് വാഹനങ്ങളുടെ അമിതവേഗം; അപകടങ്ങൾ തുടർക്കഥയാകുന്നു

ടോറസ് വാഹനങ്ങളുടെ അമിതവേഗം; അപകടങ്ങൾ...

Read More >>
ശബരിമല തീർത്ഥാടന അവലോകന യോഗം ചേർന്നു; ഭക്തർക്കായി 'ശബരി പോർട്ടൽ' ഉദ്ഘാടനം ചെയ്തു

Nov 6, 2026 10:16 AM

ശബരിമല തീർത്ഥാടന അവലോകന യോഗം ചേർന്നു; ഭക്തർക്കായി 'ശബരി പോർട്ടൽ' ഉദ്ഘാടനം ചെയ്തു

ശബരിമല തീർത്ഥാടന അവലോകന യോഗം ചേർന്നു; ഭക്തർക്കായി 'ശബരി പോർട്ടൽ' ഉദ്ഘാടനം...

Read More >>
അടൂരിൽ പിക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചു വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

Nov 5, 2026 05:09 PM

അടൂരിൽ പിക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചു വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

അടൂരിൽ പിക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചു വാഹനാപകടത്തില്‍ ഒരാള്‍...

Read More >>
തിരുവല്ല പെരിങ്ങര പഞ്ചായത്ത് കെട്ടിടത്തിന്‍റെ മേല്‍ക്കൂരയുടെ സീലിംഗ് ഇളകി വീണു : വനിതാ ജീവനക്കാര്‍ക്ക് പരിക്ക്

Nov 5, 2026 04:52 PM

തിരുവല്ല പെരിങ്ങര പഞ്ചായത്ത് കെട്ടിടത്തിന്‍റെ മേല്‍ക്കൂരയുടെ സീലിംഗ് ഇളകി വീണു : വനിതാ ജീവനക്കാര്‍ക്ക് പരിക്ക്

തിരുവല്ല പെരിങ്ങര പഞ്ചായത്ത് കെട്ടിടത്തിന്‍റെ മേല്‍ക്കൂരയുടെ സീലിംഗ് ഇളകി വീണു : വനിതാ ജീവനക്കാര്‍ക്ക്...

Read More >>
കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം കൂട്ടുന്നു ;സേനയുടെ അംഗബലത്തിന്റെ 30% വനിതകളാകും

Nov 5, 2026 11:41 AM

കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം കൂട്ടുന്നു ;സേനയുടെ അംഗബലത്തിന്റെ 30% വനിതകളാകും

കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം കൂട്ടുന്നു ;സേനയുടെ അംഗബലത്തിന്റെ 30%...

Read More >>
അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മ അടക്കമുള്ള പ്രതികൾ അറസ്റ്റ് ഒഴിവാക്കാൻ നീക്കം തുടങ്ങി

Nov 5, 2026 11:10 AM

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മ അടക്കമുള്ള പ്രതികൾ അറസ്റ്റ് ഒഴിവാക്കാൻ നീക്കം തുടങ്ങി

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മ അടക്കമുള്ള പ്രതികൾ അറസ്റ്റ് ഒഴിവാക്കാൻ നീക്കം...

Read More >>
Top Stories