അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് പുറത്ത് അപകടങ്ങൾക്ക് കടിഞ്ഞാണിടാൻ ഹമ്പുകൾ സ്ഥാപിച്ചുതുടങ്ങി

അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് പുറത്ത് അപകടങ്ങൾക്ക് കടിഞ്ഞാണിടാൻ ഹമ്പുകൾ സ്ഥാപിച്ചുതുടങ്ങി
Nov 25, 2026 01:28 PM | By Editor


അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് പുറത്ത് അപകടങ്ങൾക്ക് കടിഞ്ഞാണിടാൻ ഹമ്പുകൾ സ്ഥാപിച്ചുതുടങ്ങി


അടൂർ : ഒടുവിൽ ഹമ്പുകളെത്തി. തുടർച്ചയായ അപകടങ്ങളിൽ രണ്ട് വയോധികർക്ക് കാലുകൾ നഷ്ടമായതിനെത്തുടർന്ന് സുരക്ഷാ നടപടികൾ വൈകുന്നതിനെപ്പറ്റി ഉയർന്ന പ്രതിഷേധത്തിനൊടുവിൽ അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് പുറത്ത് ഹമ്പുകൾ സ്ഥാപിച്ചുതുടങ്ങി. ഡിപ്പോയ്ക്ക് പുറത്തുള്ള ഓട്ടോസ്റ്റാൻഡിന് സമീപമാണ് പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് ഹമ്പുകൾ സ്ഥാപിച്ചത്.


ഹമ്പുകൾ സ്ഥാപിക്കാത്തതും ഡിപ്പോയിലെ സുരക്ഷാ ക്രമീകരണങ്ങൾ അപര്യാപ്തമായതും സംബന്ധിച്ച് വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്ന് സി.വി. ശാന്തകുമാർ എം.എൽ.എ. പൊതുമരാമത്ത് അധികൃതരോട് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു. സ്ഥാപിച്ച ഹമ്പുകളുടെ ഉയരം കുറവാണെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ ഇത് പരിഹരിക്കുമെന്നും എം.എൽ.എ. പറഞ്ഞു. അദ്ദേഹം ഡിപ്പോയിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. ഡിപ്പോയിലേക്ക് ബസുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭാഗത്തെ ഡിവൈഡറിന്റെ നീളംകൂട്ടി അടിത്തറ നിർമിച്ച് വേലി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.


തിരുവനന്തപുരം ഭാഗത്തുനിന്ന് ഡിപ്പോയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും പുറത്തേക്കിറങ്ങുന്ന ഭാഗത്തും റബ്ബർ ഹമ്പുകൾ സ്ഥാപിക്കുന്ന ജോലികളും വരുംദിവസങ്ങളിൽ നടക്കും. ഡിപ്പോയിലെ പൊക്കവിളക്ക് നിൽക്കുന്ന ഭാഗം തുറന്നുകിടക്കുന്നതിനാൽ യാത്രക്കാർ ഇതുവഴി മറുഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നത്. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് ഡിവൈഡർ നീട്ടുന്നത്. ഒക്ടോബർ 31-ന് കൂടൽ സ്വദേശിനിയായ വയോധിക അമ്മിണിക്കും നവംബർ ഏഴിന് നൂറനാട് സ്വദേശി ചന്ദ്രമോഹൻപിള്ളയ്ക്കുമാണ് ഡിപ്പോയിൽ സമാനമായ അപകടമുണ്ടായത്. ഇരുവരും നടന്ന് മറുഭാഗത്തേക്ക് കടക്കുന്നതിനിടെ ബസ് ഇടിക്കുകയും കാലിലൂടെ ചക്രം കയറി കാൽ നഷ്ടമാകുകയും ചെയ്തു. തുടർച്ചയായുണ്ടായ ഈ ദുരന്തങ്ങൾക്കുശേഷമാണ് ഡിപ്പോയിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന ആവശ്യം ശക്തമായത്.


Installation of speed humps begins outside Adoor KSRTC depot to curb accidents.

Related Stories
പോലീസിന്റെ മിന്നൽ പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ;പ്രതിയെ റിമാൻഡ് ചെയ്തു

Nov 25, 2026 12:20 PM

പോലീസിന്റെ മിന്നൽ പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ;പ്രതിയെ റിമാൻഡ് ചെയ്തു

പോലീസിന്റെ മിന്നൽ പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ;പ്രതിയെ റിമാൻഡ്...

Read More >>
കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്ന് ജീവനും കൃഷിയും സംരക്ഷിക്കാൻ കർഷകർ കിടങ്ങ് കുഴിക്കുന്നു

Nov 25, 2026 10:39 AM

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്ന് ജീവനും കൃഷിയും സംരക്ഷിക്കാൻ കർഷകർ കിടങ്ങ് കുഴിക്കുന്നു

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്ന് ജീവനും കൃഷിയും സംരക്ഷിക്കാൻ കർഷകർ കിടങ്ങ്...

Read More >>
പത്തനംതിട്ട നാരങ്ങാനത്ത് വിളവെടുപ്പിന് പാകമായ 49 വാഴക്കുലകൾ കള്ളന്മാർ വെട്ടിക്കടത്തി

Nov 20, 2026 03:32 PM

പത്തനംതിട്ട നാരങ്ങാനത്ത് വിളവെടുപ്പിന് പാകമായ 49 വാഴക്കുലകൾ കള്ളന്മാർ വെട്ടിക്കടത്തി

പത്തനംതിട്ട നാരങ്ങാനത്ത് വിളവെടുപ്പിന് പാകമായ 49 വാഴക്കുലകൾ കള്ളന്മാർ...

Read More >>
പ്ലസ് ടു കഴിഞ്ഞ് എന്ത് ചെയ്യും എന്ന് ആലോചിച്ച് നിൽക്കുകയാണോ? അപ്പോൾ ഈ അവസരം മിസ്സ് ചെയ്യരുത്!

Nov 20, 2026 03:21 PM

പ്ലസ് ടു കഴിഞ്ഞ് എന്ത് ചെയ്യും എന്ന് ആലോചിച്ച് നിൽക്കുകയാണോ? അപ്പോൾ ഈ അവസരം മിസ്സ് ചെയ്യരുത്!

പ്ലസ് ടു കഴിഞ്ഞ് എന്ത് ചെയ്യും എന്ന് ആലോചിച്ച് നിൽക്കുകയാണോ? അപ്പോൾ ഈ അവസരം മിസ്സ്...

Read More >>
കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിൽ അപകടക്കെണി; ഓടയുടെ സ്ലാബ് തകർന്ന് ടിപ്പർ ലോറി താഴ്ന്നു.

Nov 20, 2026 01:30 PM

കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിൽ അപകടക്കെണി; ഓടയുടെ സ്ലാബ് തകർന്ന് ടിപ്പർ ലോറി താഴ്ന്നു.

കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിൽ അപകടക്കെണി; ഓടയുടെ സ്ലാബ് തകർന്ന് ടിപ്പർ ലോറി...

Read More >>
ഗതാഗതക്കുരുക്കിൽ അകപ്പെട്ട് പന്തളം

Nov 20, 2026 11:54 AM

ഗതാഗതക്കുരുക്കിൽ അകപ്പെട്ട് പന്തളം

ഗതാഗതക്കുരുക്കിൽ അകപ്പെട്ട് പന്തളം...

Read More >>
Top Stories