സലാലയിൽ പത്തനംതിട്ടക്കാരൻ മലയാളി എൻജിനീയർ മരിച്ച നിലയിൽ
സലാല∙ പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര, പാരപ്പെട്ടി സ്വദേശി ആരാധനയിൽ രതീഷ് രാജൻ ഹ്യദയാഘാതം മൂലം സലാലയിൽ മരിച്ചു. ഔഖദിലെ താമസ സ്ഥലത്ത് ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി ഭവാൻ എൻജിനീയറിങ് കമ്പനിയിലെ സൈറ്റ് എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ അഞ്ജലി, ഒരു മകളുണ്ട്, റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Malayali engineer from Pathanamthitta found dead in Salalah










