രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു പമ്പ പാതയിൽ ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തി; മുറിച്ചു നീക്കേണ്ടത് 21 മരങ്ങൾ.

രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു  പമ്പ പാതയിൽ  ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തി; മുറിച്ചു നീക്കേണ്ടത് 21 മരങ്ങൾ.
May 8, 2025 04:24 PM | By Editor

രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു പമ്പ പാതയിൽ ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തി;

മുറിച്ചു നീക്കേണ്ടത് 21 മരങ്ങൾ.

ശബരിമല ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തിനു മുന്നോടിയായി ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ ഇന്നലെ പമ്പയിലെത്തി പരിശോധന നടത്തി മടങ്ങി. നിലയ്ക്കൽ– പമ്പ പാതയിൽ ഉണങ്ങിയതും അപകടാവസ്ഥയിലുള്ള 21 മരങ്ങൾ വനംവകുപ്പ് മുറിച്ചു മാറ്റും. പ്ലാപ്പള്ളി ഫോറസ്റ്റർ അജയകുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി, മരങ്ങളുടെ പട്ടിക ഗൂഡ്രിക്കൽ റേഞ്ച് ഓഫിസർക്ക് സമർപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചശേഷമേ മരങ്ങൾ മുറിക്കു. നിലയ്ക്കൽ ഹെലിപാഡ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഹെലികോപ്റ്റർ ഇറങ്ങേണ്ട സ്ഥാനം നിശ്ചയിച്ച് നമ്പർ അടയാളപ്പെടുത്തി.

ഈ മാസം 19ന് കുമരകത്തുനിന്നു ഹെലികോപ്റ്ററിൽ രാഷ്ട്രപതി നിലയ്ക്കൽ ഇറങ്ങും. കാർ മാർഗം പമ്പയിലെത്തി ഇരുമുടിക്കെട്ടുമുറുക്കി സന്നിധാനത്തേക്കു മലകയറുമെന്നും ദർശനശേഷം അന്നുതന്നെ മടങ്ങുമെന്നാണ് വിവരം. പഹൽഗാമിലെ കണ്ണീരിനു മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സന്ദർശനത്തിൽ മാറ്റം ഉണ്ടാകുമോ എന്നറിയില്ല. ഔദ്യോഗിക അറിയിപ്പ് ഇന്നലെയും ദേവസ്വം ബോർഡിനു ലഭിച്ചിട്ടില്ല. എന്നാലും മുന്നൊരുക്കങ്ങൾ നടത്താനാണു ബോർഡിന്റെ തീരുമാനം.

nilakkal-pampa

Related Stories
സം​സ്ഥാ​ന​ത്തെ ശി​ശു​മ​ര​ണ​നി​ര​ക്ക് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യി​ലെ​ന്ന്​ മ​ന്ത്രി വീ​ണ ജോ​ർ​ജ്

Oct 13, 2025 03:18 PM

സം​സ്ഥാ​ന​ത്തെ ശി​ശു​മ​ര​ണ​നി​ര​ക്ക് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യി​ലെ​ന്ന്​ മ​ന്ത്രി വീ​ണ ജോ​ർ​ജ്

സം​സ്ഥാ​ന​ത്തെ ശി​ശു​മ​ര​ണ​നി​ര​ക്ക് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യി​ലെ​ന്ന്​ മ​ന്ത്രി വീ​ണ...

Read More >>
പത്തനാപുരം സ്വദേശിയായ മധ്യവയസ്കൻ കള്ളനോട്ടുമായി പിടിയിൽ

Oct 13, 2025 02:11 PM

പത്തനാപുരം സ്വദേശിയായ മധ്യവയസ്കൻ കള്ളനോട്ടുമായി പിടിയിൽ

പത്തനാപുരം സ്വദേശിയായ മധ്യവയസ്കൻ കള്ളനോട്ടുമായി...

Read More >>
കുരമ്പാലയിൽ മോഷണ പരമ്പര; ആറിടത്ത്​ മോഷണശ്രമം, ഒരുവീട്ടിൽ കവർച്ച

Oct 10, 2025 04:39 PM

കുരമ്പാലയിൽ മോഷണ പരമ്പര; ആറിടത്ത്​ മോഷണശ്രമം, ഒരുവീട്ടിൽ കവർച്ച

കുരമ്പാലയിൽ മോഷണ പരമ്പര; ആറിടത്ത്​ മോഷണശ്രമം, ഒരുവീട്ടിൽ...

Read More >>
 പ്രകാശധാര സ്കൂൾ പത്തനംതിട്ട 25th രജത ജൂബിലി സമാപനസമ്മേളനം

Oct 10, 2025 12:17 PM

പ്രകാശധാര സ്കൂൾ പത്തനംതിട്ട 25th രജത ജൂബിലി സമാപനസമ്മേളനം

പ്രകാശധാര സ്കൂൾ പത്തനംതിട്ട 25th രജത ജൂബിലി...

Read More >>
 പത്തനംതിട്ടയിൽ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് 4 പേർക്ക് പരുക്ക്

Oct 10, 2025 10:39 AM

പത്തനംതിട്ടയിൽ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് 4 പേർക്ക് പരുക്ക്

പത്തനംതിട്ടയിൽ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് 4 പേർക്ക്...

Read More >>
പത്തനംതിട്ടയിൽ വീടിന് തീപിടിച്ച് ആശാവര്‍ക്കര്‍ക്ക് പൊള്ളലേറ്റ സംഭവം; അയൽവാസിയായ പൊലീസുകാരന്‍റെ ഭാര്യയ്ക്കെതിരെ കേസ്

Oct 10, 2025 10:28 AM

പത്തനംതിട്ടയിൽ വീടിന് തീപിടിച്ച് ആശാവര്‍ക്കര്‍ക്ക് പൊള്ളലേറ്റ സംഭവം; അയൽവാസിയായ പൊലീസുകാരന്‍റെ ഭാര്യയ്ക്കെതിരെ കേസ്

പത്തനംതിട്ടയിൽ വീടിന് തീപിടിച്ച് ആശാവര്‍ക്കര്‍ക്ക് പൊള്ളലേറ്റ സംഭവം; അയൽവാസിയായ പൊലീസുകാരന്‍റെ ഭാര്യയ്ക്കെതിരെ...

Read More >>
Top Stories