പത്തനംതിട്ട ഡിപ്പോയിൽ നിന്നും ഗവി-പരുന്തുംപാറ റൂട്ടിൽ പുറപ്പെട്ട ഉല്ലാസയാത്ര സംഘം സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസ് കൊച്ചുപമ്പ ഐ ബി ക്ക് സമീപം കേടായി. ബസ്സിൽ ഉണ്ടായിരുന്ന 34 യാത്രക്കാർ വഴിയിൽ കുടുങ്ങി. കുറെ സമയത്തിനുശേഷം കുമളിയിൽ നിന്നും എത്തിയ ആദ്യ കെഎസ്ആർടിസി ബസ്സിൽ ഇല്ലാത്ത യാത്ര സംഘത്തിലെ യാത്രക്കാരെ അതിലേക്ക് മാറ്റി കയറ്റി പരുന്തുംപാറയിലേക്ക് പോയി .
ലൈൻ ബസ്സിൽ ഉണ്ടായിരുന്ന നാല് യാത്രക്കാർ ഒരു മണിക്കൂറിനു ശേഷം എത്തിയ രണ്ടാമത്തെ ലൈൻ ബസ്സിൽ പത്തനംതിട്ട ഭാഗത്തേക്ക് യാത്ര തുടർന്നു. പെരുമ്പാവൂർ ഭാഗത്തുനിന്നും ഗവി കാണാന്‍ എത്തിയ സംഘമാണ് കൊച്ചുപമ്പയിൽ കുടുങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് കൊച്ചു പമ്പ കെഎസ്ഇബി കാന്റീനിൽ നിന്നും ഭക്ഷണം കഴിച്ചശേഷം പുറപ്പെട്ട ഉല്ലാസയാത്ര സംഘം ഏതാനും മീറ്റർ മാത്രമകലെയുള്ള ഐബി ജംഗ്ഷന് സമീപം എത്തിയപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ബസ് കേടാവുകയായിരുന്നു.
ബസ് സ്റ്റാർട്ട് ആക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാർ റോഡിൽ കാത്തുനിൽപ്പായി. ഇതിനിടെ പത്തനംതിട്ടയിൽ നിന്നും കുമളിയിലേക്ക് വെളുപ്പിനെ അഞ്ചരയ്ക്ക് പോയ ആദ്യത്തെ ബസ് രണ്ടരയോടെ തിരിച്ചെത്തി. ഈ ബസ്സിൽ ഉല്ലാസ് യാത്ര സംഘത്തിലുള്ളവരെ കയറ്റി വിടുകയായിരുന്നു. ബസ്സിന്റെ തകര പരിഹരിക്കാൻ ഉച്ചയ്ക്ക് ശേഷം പത്തനംതിട്ട ഡിപ്പോയിൽ നിന്നും മെക്കാനിക്കലും സംഘവും മറ്റൊരു ബസ്സിൽ യാത്ര തിരിച്ചു.
gavi ksrtc
