അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ലോക പ്രമേഹ ദിനാചരണം
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. “പ്രമേഹവും ഹൃദയ ബന്ധങ്ങളും” എന്ന വിഷയത്തെ അധികരിച്ചു ലൈഫ് ലൈൻ കാർഡിയോളജി വിഭാഗം തലവനും ഡയറക്ടറുമായ ഡോ സാജൻ അഹമ്മദ് മുഖ്യ പ്രസംഗം നടത്തി. . സിഇഒ ഡോ ജോർജ് ചാക്കച്ചേരി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ സോനു എസ് എസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു
പ്രമേഹമുള്ള രോഗികൾക്കു ഹൃദ്രോഗ സാധ്യത കുറയ്ക്കാനായി എടുക്കേണ്ട മുന്കരുതലുകളെക്കുറിച്ചു ഡോ സാജൻ അഹമ്മദ് സംസാരിച്ചു. ഹൃദയത്തിലെ രക്ത ധമനികളിൽ ബ്ലോക്ക്, ഹൃദയത്തിന്റെ പ്രവർത്തന ക്ഷമത കുറക്കുന്ന ഹൃദയ സ്തംഭനം, പ്രമേഹ രോഗികളിൽ കൂടുതലായി കാണുന്ന കോളെസ്ട്രോൾ വ്യതിയാനങ്ങൾ, വൃക്കരോഗങ്ങൾ എന്നിവയെക്കുറിച്ചു വിശദമായ ചർച്ച നടന്നു.
ലൈഫ് ലൈൻ സിഇഒ ഡോ ജോർജ് ചാക്കച്ചേരി സ്വാഗതവും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ സോനു എസ് എസ് കൃതജ്ഞതയും പ്രകാശിപ്പിച്ചു.
പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി പ്രമേഹ രോഗികൾക്കു സൗജന്യ ഹൃദയാരോഗ്യ നിർണയ പാക്കേജ് പ്രകാരമുള്ള സേവനം ലൈഫ് ലൈൻ ആശുപത്രിയിൽ ലഭിക്കും. അത് പ്രകാരം 2000 രൂപ ചെലവ് വരുന്ന ലാബ് ടെസ്റ്റുകൾ 1000 രൂപക്ക് നടത്തുവാനാകും. കാർഡിയോളജി കൺസൾട്ടേഷൻ പൂർണമായും സൗജന്യമായിരിക്കും. ഇ സി ജി, എക്കോ, ടി എം ടി എന്നിവ 50% നിരക്കിലായിരിക്കും. നവംബർ 30 വരെ ഈ സൗജന്യം ലൈഫ് ലൈനിൽ ലഭ്യമാണ്. താല്പര്യമുള്ളവർ 9188922874 എന്ന നമ്പറിൽ വിളിക്കുക.
\
adoor lifeline hospital
