കൂട്ടബലാത്സംഗ കേസിൽ ഒളിവിൽ പോയ രണ്ടാം പ്രതി മൂന്നു വർഷത്തിനു ശേഷം പിടിയിൽ.
അടൂർ: കൂട്ടബലാത്സംഗ കേസിൽ ഒളിവിൽ പോയ രണ്ടാം പ്രതി മൂന്നു വർഷത്തിനു ശേഷം പിടിയിൽ. നൂറനാട് പാലമേൽ കുളത്തും മേലേതിൽ കൊച്ചു തറയിൽ വീട്ടിൽ ആർ. മനോജിനെ(35)യാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കാരേക്കുടി ഭാഗത്തുനിന്നാണ് പിടികൂടിയത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. അഞ്ചു പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നു പേരെ അതിവേഗ കോടതി ശിക്ഷിച്ചിരുന്നു.
ഒരാളെ വെറുതെ വിട്ടു. ഗുണ്ടാലിസ്റ്റിൽ പെട്ട തമിഴ്നാട് സ്വദേശിയുടെ വീട്ടിലാണ് മനോജ് താമസിച്ചിരുന്നത്. അടൂർ ഡിവൈ.എസ്.പി. ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് എത്തിയപ്പോൾ മനോജ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.
missing-person-in-gang-rape-case-arrested-after-three-years
