എൽഡിഎഫ് മികച്ചവിജയം നേടും-രാജു ഏബ്രഹാം
പത്തനംതിട്ട : ജീവിതത്തിലെ സമസ്തമേഖലയിലും തദ്ദേശസ്ഥാപനങ്ങളിലൂടെ വികസനക്കൊടുങ്കാറ്റ് സൃഷ്ടിച്ച എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ മറക്കില്ലെന്നും, കഴിഞ്ഞതവണത്തേതിലും മികച്ചജയം അവർ ജില്ലയിൽ നൽകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം.
സമാധാനത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം നാട്ടിലുണ്ടാക്കാനായി. രാജ്യത്ത് ആദ്യമായി എല്ലാവർക്കും വീട്, എല്ലാവർക്കും ശൗചാലയം, ലോഡ് ഷെഡ്ഡിങ്ങും പവർകട്ടുമില്ലാതെ എല്ലാവർക്കും വൈദ്യുതി എന്നിവ നൽകിയത് നിലവിലെ സർക്കാരാണ്. ഇതൊക്കെ മുഴുവൻപേരുടെയും അനുഭവത്തിലുണ്ട്.
കുറ്റവാളികൾ ആരായാലും മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയം. ശബരിമലവിഷയത്തിലടക്കം എടുത്ത നടപടികൾ ജനങ്ങൾ അംഗീകരിച്ചെന്നും, എതിർപ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും രാജു ഏബ്രഹാം പറഞ്ഞു.
raju abraham
