ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സാക്കുന്നതില്‍ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം : ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സാക്കുന്നതില്‍ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അടുത്ത വർഷവും ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള വയസ്സ് അഞ്ചായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ആറ് വയസ്സ് എന്ന നിർദേശം 2027ൽ ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മിനിമം മാർക്ക് സംവിധാനം 1 മുതല്‍ 9-ാം ക്ലാസ്സ് വരെ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ 9 വരെ ക്ലാസുകളിൽ നടപ്പിലാക്കും. അടുത്ത വർഷം പത്താം ക്ലാസിൽ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
education-minister-v-sivankutty-on-class-1-admission-age
