നാരങ്ങാനത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

നാരങ്ങാനത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി
Nov 13, 2026 04:24 PM | By Editor


നാരങ്ങാനത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി


പത്തനംതിട്ട : നാരങ്ങാനത്ത് കിണറിനുള്ളില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. നാരങ്ങാനം വെട്ടിമൂട്ടില്‍ വീട്ടില്‍ പ്രഭയുടെ ഭാര്യ ലത (56) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ ഏഴരയോടെ ഇവരെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആറന്മുള പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ വീട്ടിലെ കിണറിന് സമീപത്ത് നിന്നും വീട്ടമ്മയുടെ ചെരുപ്പ് കണ്ടെത്തുകയും ചെയ്തു. സംശയം തോന്നിയ ആറന്മുള പോലീസ് പത്തനംതിട്ട ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഫയര്‍ ഫോഴ്സ് കിണറ്റിലിറങ്ങി നടത്തിയ തെരച്ചിലില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.


ആഴമുള്ള കിണറിന്റെ അടിത്തട്ടിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇതിനാല്‍ ഫയര്‍ ഫോഴ്സ് ഏറെ പ്രയാസപ്പെട്ടാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ അനീഷ് ജി. യുടെ നേതൃത്വത്തിൽ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരായ രഞ്ജിത് എ., ഷംജി കുമാർ, അജയകമാർ, ഡേവിഡ്, അസീം അലി എന്നിവരടങ്ങിയ സംഘമാണ് മൃതദേഹം പുറത്തെത്തിച്ചത്.

The body of a missing housewife in Naranganam was found in a well

Related Stories
ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിച്ചതായി പരാതി. കൊടുമൺ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക് വൈദ്യപരിശോധന

Nov 13, 2026 04:10 PM

ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിച്ചതായി പരാതി. കൊടുമൺ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക് വൈദ്യപരിശോധന

ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിച്ചതായി പരാതി. കൊടുമൺ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക്...

Read More >>
കോഴഞ്ചേരി പുതിയപാലം ഞായറാഴ്ച മൂന്നിന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം ചെയ്യും

Nov 13, 2026 10:48 AM

കോഴഞ്ചേരി പുതിയപാലം ഞായറാഴ്ച മൂന്നിന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം ചെയ്യും

കോഴഞ്ചേരി പുതിയപാലം ഞായറാഴ്ച മൂന്നിന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം...

Read More >>
അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പേർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

Nov 12, 2026 02:48 PM

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പേർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പേർക്കും കോടതി മുൻകൂർ ജാമ്യം...

Read More >>
വടശ്ശേരിക്കരയില്‍ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം

Nov 12, 2026 12:40 PM

വടശ്ശേരിക്കരയില്‍ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം

വടശ്ശേരിക്കരയില്‍ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം...

Read More >>
തിരുവല്ലയിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ്‌ നൽകി

Nov 12, 2026 11:24 AM

തിരുവല്ലയിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ്‌ നൽകി

തിരുവല്ലയിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ്‌...

Read More >>
ബൈപ്പാസ് റോഡ് വിട്ട് പഞ്ചായത്തിലെ ഇടവഴിയിലേക്ക് ടാങ്കറിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നു; വഴിനടക്കാനാകാതെ നാട്ടുകാർ

Nov 12, 2026 10:57 AM

ബൈപ്പാസ് റോഡ് വിട്ട് പഞ്ചായത്തിലെ ഇടവഴിയിലേക്ക് ടാങ്കറിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നു; വഴിനടക്കാനാകാതെ നാട്ടുകാർ

ബൈപ്പാസ് റോഡ് വിട്ട് പഞ്ചായത്തിലെ ഇടവഴിയിലേക്ക് ടാങ്കറിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നു; വഴിനടക്കാനാകാതെ...

Read More >>
Top Stories