അടവി കൊട്ടവഞ്ചി സവാരി കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രെ മു​ന്ന​റി​യി​പ്പി​ല്ലാ​തെപി​രി​ച്ചു​വി​ട്ടു; പ്ര​തി​ഷേ​ധി​ച്ച് ജീ​വ​ന​ക്കാ​ർ അ​ന​ശ്ചി​ത​കാ​ല സ​മ​രം

അടവി കൊട്ടവഞ്ചി സവാരി കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രെ മു​ന്ന​റി​യി​പ്പി​ല്ലാ​തെപി​രി​ച്ചു​വി​ട്ടു; പ്ര​തി​ഷേ​ധി​ച്ച് ജീ​വ​ന​ക്കാ​ർ അ​ന​ശ്ചി​ത​കാ​ല സ​മ​രം
May 10, 2025 11:09 AM | By Editor

കോ​ന്നി: അ​ട​വി കൊ​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പി​രി​ച്ചു​വി​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജീ​വ​ന​ക്കാ​ർ അ​ന​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ചു. അ​ട​വി കൊ​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ൽ എ​ട്ടു​പേ​രെ​യും കോ​ന്നി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ ആ​റു​പേ​രെ​യു​മാ​ണ് ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഒ​രു മു​ന്ന​റി​യി​പ്പും കൂ​ടാ​തെ ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​ത്. രാ​വി​ലെ കൊ​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ൽ ഗ​വി സ​ഞ്ചാ​രി​ക​ളു​മാ​യി ബ​സ് എ​ത്തി​യ​പ്പോ​ൾ രാ​വി​ലെ​യു​ള്ള തു​ഴ​ച്ചി​ലു​കാ​രി​ൽ നാ​ലി​ൽ മൂ​ന്നു​പേ​രും 60 വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​ർ ആ​യ​തി​നാ​ൽ സ​വാ​രി ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​രി​ക​യും തു​ട​ർ​ന്ന് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കൊ​ട്ട​വ​ഞ്ചി സ​വാ​രി ന​ട​ത്താ​തെ മ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ട​വി കൊ​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്രം, ബാം​ബൂ ഹ​ട്ടി​ലെ ജീ​വ​ന​ക്കാ​ർ, ആ​ര​ണ്യ​കം ക​ഫേ ജീ​വ​ന​ക്കാ​ർ അ​ട​ക്കം അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ആ​രം​ഭി​ക്കു​ക​യും ഞ​ള്ളൂ​ർ ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി​ക്ക് നി​വേ​ദ​നം ന​ൽ​കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ഒ​വ​ർ​ഷ​ത്തി​ന് മു​മ്പു​ത​ന്നെ വ​നം വ​കു​പ്പ് 60 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​രെ ജോ​ലി​യി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു. എ​ന്നും അ​താ​ണ്‌ ന​ട​പ്പാ​ക്കി​യ​ത് എ​ന്നു​മാ​ണ് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ വി​ഷ​യ​ത്തി​ൽ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

കൊ​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി ചെ​യ്തി​രു​ന്ന ആ​ളു​ക​ളെ​യാ​ണ് പെ​ട്ടെ​ന്ന് പി​രി​ച്ചു​വി​ടാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും മ​റ്റൊ​രു ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത ഇ​വ​രു​ടെ ജീ​വി​ത​മാ​ർ​ഗ​മാ​ണ് വ​ഴി​മു​ട്ടി​യ​തെ​ന്നും ഇ​തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​ത് വ​രെ സ​മ​രം തു​ട​രും എ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

adavi-boat-ride-center-dismisses-those-over-60-

Related Stories
റാന്നി മന്ദമരുതി ആശുപത്രി ജങ്ഷന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചു

May 10, 2025 10:13 AM

റാന്നി മന്ദമരുതി ആശുപത്രി ജങ്ഷന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചു

റാന്നി മന്ദമരുതി ആശുപത്രി ജങ്ഷന് സമീപം ലോറിയും കാറും...

Read More >>
പെ​രു​മ്പാ​മ്പി​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ പ​ത്ത​നം​തി​ട്ട ഡി.​സി.​സി ഓ​ഫി​സില്‍ ക​ണ്ടെ​ത്തി

May 9, 2025 12:44 PM

പെ​രു​മ്പാ​മ്പി​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ പ​ത്ത​നം​തി​ട്ട ഡി.​സി.​സി ഓ​ഫി​സില്‍ ക​ണ്ടെ​ത്തി

പെ​രു​മ്പാ​മ്പി​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ പ​ത്ത​നം​തി​ട്ട ഡി.​സി.​സി ഓ​ഫി​സില്‍...

Read More >>
രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു  പമ്പ പാതയിൽ  ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തി; മുറിച്ചു നീക്കേണ്ടത് 21 മരങ്ങൾ.

May 8, 2025 04:24 PM

രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു പമ്പ പാതയിൽ ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തി; മുറിച്ചു നീക്കേണ്ടത് 21 മരങ്ങൾ.

രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു പമ്പ പാതയിൽ ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തി; മുറിച്ചു നീക്കേണ്ടത് 21...

Read More >>
ശബരിമല ദർശനം നടത്താൻ രാഷ്ട്രപതി ദ്രൗപതി മു‍ർമ്മു; നിലയ്ക്കലിലേക്ക് എത്തുക ഹെലികോപ്റ്റർ മാർഗം

May 8, 2025 10:53 AM

ശബരിമല ദർശനം നടത്താൻ രാഷ്ട്രപതി ദ്രൗപതി മു‍ർമ്മു; നിലയ്ക്കലിലേക്ക് എത്തുക ഹെലികോപ്റ്റർ മാർഗം

ശബരിമല ദർശനം നടത്താൻ രാഷ്ട്രപതി ദ്രൗപതി മു‍ർമ്മു; നിലയ്ക്കലിലേക്ക് എത്തുക ഹെലികോപ്റ്റർ മാർഗം...

Read More >>
മദ്യപിച്ച കെ.എസ്​.ആർ.ടി.സി ഡ്രൈവറെ വിജിലൻസ് വിഭാഗം പിടികൂടി

May 7, 2025 03:34 PM

മദ്യപിച്ച കെ.എസ്​.ആർ.ടി.സി ഡ്രൈവറെ വിജിലൻസ് വിഭാഗം പിടികൂടി

മദ്യപിച്ച കെ.എസ്​.ആർ.ടി.സി ഡ്രൈവറെ വിജിലൻസ് വിഭാഗം...

Read More >>
ഞള്ളൂരിൽ കാട്ടാന ശല്യം

May 7, 2025 10:26 AM

ഞള്ളൂരിൽ കാട്ടാന ശല്യം

ഞള്ളൂരിൽ കാട്ടാന ശല്യം...

Read More >>
Top Stories